ഈ പോഷകത്തിന്റെ കുറവ് നിസാരമായി കാണരുത് ; ലക്ഷണങ്ങൾ ഇതൊക്കെ

Published : Nov 15, 2026, 03:23 PM IST
tired

Synopsis

ഒരു വ്യക്തിയെ ക്ഷീണിതനാക്കുകയും വിളറിയ ചർമ്മം, ശ്വാസതടസ്സം, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കാത്തത് പേശിവലിവ്, മോശം ഉറക്കം, ക്ഷീണം, മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും.

ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ധാതുക്കൾക്ക് പ്രധാന പങ്കുണ്ട്. എന്നാൽ, തങ്ങൾക്ക് ആവശ്യമായ അളവിൽ ധാതുക്കൾ ലഭിക്കുന്നില്ലെന്ന് പലരും തിരിച്ചറിയാറില്ല. ചില ധാതുക്കളുടെ കുറവ് ആരോഗ്യത്തെ ബാധിക്കുകയും വിവിധ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം. ക്ഷീണം, പേശിവലിവ് (muscle cramps) എന്നിവ മുതൽ രോഗപ്രതിരോധ ശേഷി, തൈറോയ്ഡ് പ്രവർത്തനം, എല്ലുകളുടെ ആരോഗ്യം, ഊർജ്ജ നില എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

ഒരു വ്യക്തിയെ ക്ഷീണിതനാക്കുകയും വിളറിയ ചർമ്മം, ശ്വാസതടസ്സം, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കാത്തത് പേശിവലിവ്, മോശം ഉറക്കം, ക്ഷീണം, മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും. ശരീരത്തിൽ സിങ്കിന്റെ (zinc) അളവ് കുറയുന്നത് മുറിവുകൾ ഉണങ്ങുന്നത് വൈകിപ്പിക്കുകയും, മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യാം. കൂടാതെ, രുചിയിലോ മണം തിരിച്ചറിയുന്നതിലോ മാറ്റങ്ങൾ വരാനും, ഇടയ്ക്കിടെ മുഖക്കുരു ഉണ്ടാവാനും ഇത് ഇടയാക്കിയേക്കാം.

ശരീരത്തിൽ അയഡിന്റെ അളവ് കുറയുന്നത് തൈറോയ്ഡിനെ ബാധിക്കുന്നു. ഇത് ക്ഷീണം, തണുപ്പ് അനുഭവപ്പെടുക, ശരീരഭാരത്തിൽ മാറ്റങ്ങൾ വരിക എന്നിവയ്ക്ക് കാരണമായേക്കാം. എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ ആരോഗ്യത്തിന് കാൽസ്യം അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ കാൽസ്യം ലഭിക്കാതെ വരുമ്പോൾ, അത് പേശിവലിവ് (മസിൽ ക്രാമ്പ്), എല്ലുകളുടെ ബലഹീനത, പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നഖങ്ങളുടെ ബലഹീനത എന്നിവയിലേക്ക് നയിക്കുന്നുപോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.

പേശികളും ഞരമ്പുകളും ശരിയായി പ്രവർത്തിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനും ഇത് ഉപകരിക്കുന്നു. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് പേശീബലഹീനത, ക്ഷീണം, മലബന്ധം, വയർ വീർക്കൽ എന്നിവയ്ക്ക് കാരണമായേക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറിക് ആസിഡ് നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
ദിവസവും ഈ നട്സ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുമെന്ന് പഠനം