റൂ​ട്ട്​ ക​നാ​ൽ അ​ർ​ബു​ദ​ത്തി​ന്​ കാ​ര​ണമാകുന്നുവെന്ന് ഡോക്യുമെന്ററി; പ്രതിഷേധങ്ങൾക്കൊടുവിൽ പിൻവലിച്ചു

Published : Mar 01, 2019, 10:33 AM ISTUpdated : Mar 01, 2019, 10:59 AM IST
റൂ​ട്ട്​ ക​നാ​ൽ അ​ർ​ബു​ദ​ത്തി​ന്​ കാ​ര​ണമാകുന്നുവെന്ന് ഡോക്യുമെന്ററി; പ്രതിഷേധങ്ങൾക്കൊടുവിൽ പിൻവലിച്ചു

Synopsis

ആ​സ്​​ട്രേ​ലി​യ​ൻ സം​വി​ധാ​യ​ക​നായ ഫ്രാസ​ർ ബെ​യ്​​ലി ഒരുക്കിയ ‘റൂ​ട്ട്​ കോ​സ്​’ എന്ന് ഡോക്യുമെന്ററിയാണ് പ്രതിഷേധങ്ങൾ‌ക്കൊടുവിൽ നെറ്റ്ഫ്ലിക്സ് പിൻവലിച്ചത്.    

ല​ണ്ട​ൻ: ദന്ത​രോ​ഗങ്ങൾക്കുള്ള ചികിത്സയായ റൂ​ട്ട്​ ക​നാ​ൽ അ​ർ​ബു​ദ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന പ്രമേയത്തിൽ ഒരുക്കിയ ഡോക്യുമെന്ററി പിൻവലിച്ച് നെറ്റ്ഫ്ലിക്സ്. ആ​സ്​​ട്രേ​ലി​യ​ൻ സം​വി​ധാ​യ​ക​നായ ഫ്രാസ​ർ ബെ​യ്​​ലി ഒരുക്കിയ ‘റൂ​ട്ട്​ കോ​സ്​’ എന്ന് ഡോക്യുമെന്ററിയാണ് പ്രതിഷേധങ്ങൾ‌ക്കൊടുവിൽ നെറ്റ്ഫ്ലിക്സ് പിൻവലിച്ചത്.

റൂ​ട്ട്​ ക​നാ​ൽ ചെയ്യുന്നത് അർബുദം, ഹൃദ്രോഗങ്ങൾ, മാറ്റ് മാറാ രോ​ഗങ്ങൾ‌ക്ക് കാരണമാകുമെന്നും കേടായ പല്ലുകൾ പറിച്ചെടുക്കുന്നതാണ് ഉത്തമമെന്നുമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. എന്നാൽ വ്യക്തമായ ശാസ്ത്രീയ അടിസ്ഥാനമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം.

ഈ വ​ർ​ഷം ജ​നു​വ​രി ഒ​ന്ന് മുതലാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചത്. തുടക്കത്തിലെ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധവുമായി അ​മേ​രി​ക്ക​ൻ ഡെന്റൽ അ​സോ​സി​യേ​ഷ​ൻ(​എഡിഎ), അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓഫ്​ എ​ൻ​ഡോ​ഡോ​ൺ​ടി​സ്​​റ്റ്​ (എഎഇ), അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓഫ്​ ഡെന്റൽ റി​സ​ർ​ച്ച്​ (എഎഡിആ​ർ) എ​ന്നി​വർ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി തെറ്റായ സന്ദേശങ്ങളാണ് നൽകുന്നതെന്ന് കാണിച്ച് ജനുവരി 29ന് സംഘടനകൾ നെറ്റ്ഫ്ലിക്സ് അധികൃതർക്ക് കത്തയച്ചിരുന്നു. 

ഡോക്യുമെന്ററി വൈ​ദ്യ​ശാ​സ്​​ത്ര​പ​ര​മാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ട​ർ​ത്തു​ന്ന​തും ലോ​ക​മെ​ങ്ങും അം​ഗീ​ക​രി​ച്ച സു​​ര​ക്ഷി​ത​മാ​യ റൂ​ട്ട്​ ക​നാ​ൽ ചി​കി​ത്സ​ക്കെ​തി​രെ സം​ശ​യം സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​ണെന്ന് സംഘടനകൾ കത്തിൽ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ആപ്പിൾ, ആമസോൺ, വിമിയോ തുടങ്ങിയ ഓൺലൈൻ ആപ്പുകൾക്കും സംഘടകൾ കത്തയച്ചിട്ടുണ്ട്.   

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ