Health Tips : വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ആറ് ഭക്ഷണങ്ങൾ

Published : Nov 15, 2024, 07:50 AM ISTUpdated : Nov 15, 2024, 07:53 AM IST
Health Tips :  വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ആറ് ഭക്ഷണങ്ങൾ

Synopsis

കാർബണേറ്റഡ് പാനീയങ്ങൾ ഗ്യാസിനും  മറ്റ് ദഹനപ്രശ്നങ്ങൾക്കും കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. എന്നാൽ ദഹനപ്രശ്നങ്ങൾ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനും ഇടയാക്കും.

രാവിലെ എന്ത് ഭക്ഷണം കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. കാരണം നിങ്ങൾ രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ദിവസത്തെ ഊർജത്തോടെ നിലനിർത്തുന്നത്. അസിഡിക് ഭക്ഷണങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യും.  

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ അടങ്ങിയ സമതുലിതമായ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും ഊർജ്ജം നൽകാനും സഹായിക്കും. അതിരാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേടിലേക്ക് നയിക്കുകയും ചെയ്യും.‌‌ നെഞ്ചെരിച്ചിൽ, ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വേദന, അസ്വസ്ഥത എന്നിവക്ക് കാരണമാകും.

കോഫി

വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങൾ അസിഡിറ്റി ഉള്ളതിനാൽ വെറും വയറ്റിൽ കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം. ഓറഞ്ച്, കിവി, പൈനാപ്പിൾ മുതലായവ രാവിലെ വെറും വയറ്റിൽ കഴിക്കരുത്. ഈ പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകളും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്.

കാർബണേറ്റഡ് പാനീയങ്ങൾ

കാർബണേറ്റഡ് പാനീയങ്ങൾ ഗ്യാസിനും  മറ്റ് ദഹനപ്രശ്നങ്ങൾക്കും കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. എന്നാൽ ദഹനപ്രശ്നങ്ങൾ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനും ഇടയാക്കും.

മധുരപലഹാരങ്ങൾ

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും.

സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്‌കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ, കൃത്രിമ ചേരുവകൾ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം.

ശ്രദ്ധിക്കൂ, കുട്ടികൾക്ക് ഈ ഏഴ് ഭക്ഷണങ്ങൾ നൽകരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം