ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; രോഗവ്യാപനം തടയാൻ കൂട്ടപരിശോധന

By Web TeamFirst Published Jul 31, 2021, 3:01 PM IST
Highlights

നാൻജിംഗിലെ വിമാനത്താവളം വഴി യാത്ര ചെയ്തവരിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. ഇതിനെ തുടർന്ന് നാൻജിംഗ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഓഗസ്റ്റ് 11 വരെ നിർത്തിവയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് നഗരമായ നാൻജിംഗിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വെെറസ് അഞ്ച് പ്രവിശ്യകളിലേക്ക്  വ്യാപിച്ചതായി റിപ്പോർട്ടുകൾ. ജൂലൈ 20 വരെ നഗരത്തിൽ മാത്രം 200 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നാൻജിംഗിലെ വിമാനത്താവളം വഴി യാത്ര ചെയ്തവരിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. 

ഇതിനെ തുടർന്ന് നാൻജിംഗ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഓഗസ്റ്റ് 11 വരെ നിർത്തിവയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേഗത്തിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി കൂട്ട പരിശോധനയും നടത്തിവരുന്നുണ്ട്. 

കൊവി‍ഡിന്റെ ഡെൽറ്റ വകഭേദമാണ് അതിവേഗം വ്യാപിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ  ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകൾ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലെ പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

ജൂലൈ 10 ന് റഷ്യയിൽ നിന്നുള്ള വിമാനത്തിൽ നാൻജിംഗിൽ എത്തിയവരിലാണ് വ്യാപകമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്തിലെ ശുചീകരണ തൊഴിലാളികളാണ് രോഗവ്യാപനത്തിന് കാരണമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.  

വാക്‌സിൻ എടുത്തവരിലും രോഗം സ്ഥിരീകരിക്കുന്നത് ആളുകളിൽ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച സംശയങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും സിൻഹുവ ന്യൂസ് റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടോ എന്നതിനെ കുറിച്ച് പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. 

വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ വകഭേദം ഉയര്‍ന്ന അളവില്‍: പഠനം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!