സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Published : Dec 23, 2025, 03:09 PM IST
mental health

Synopsis

പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. അവയുടെ കാരണം കണ്ടെത്തി പരിഹാരം തേടുക ഏറെ പ്രധാനമാണ്.

'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം എന്നത് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. അവയുടെ കാരണം കണ്ടെത്തി പരിഹാരം തേടുക ഏറെ പ്രധാനമാണ്. ഈ പുതുവര്‍ഷത്തില്‍

സ്ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഉറക്കം

ഉറക്കക്കുറവ് എന്നത് മാനസികാരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ രാത്രി നന്നായി ഉറങ്ങേണ്ടത് ഏറെ പ്രധാനമാണ്. കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.

2. വ്യായാമം

പതിവായി വ്യായാമം ചെയ്യുക. സ്ട്രെസ് കുറയ്ക്കാന്‍ വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്.

3. യോഗ

യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ യോഗ ചെയ്യുക.

4. ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

5. പാട്ടുകള്‍ കേള്‍ക്കുക

പാട്ടുകള്‍ കേള്‍ക്കുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

6. സുഹൃത്തുക്കള്‍, ബന്ധുക്കള്‍

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ലൊരു ബന്ധം നിലനിർത്തുന്നതും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഏറെ സഹായിക്കും.

7. സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍

സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക.

8. മദ്യപാനം, പുകവലി

മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

9. മനശാസ്ത്ര വിദഗ്ധനെ സമീപിക്കുക

ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

World Brain Tumour Day 2026: ബ്രെയിൻ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും
പല്ലിലെ മഞ്ഞ നിറം അകറ്റാൻ ഇതാ ഏഴ് ഈസി ടിപ്സ്