
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിലെ പ്രശസ്ത ബോഡി ബിൽഡറും ഫിറ്റ്‌നസ് ഇൻഫ്ലുവൻസറുമായ റെയ്‌ഷെൽ ചേസ് അന്തരിച്ചു. 41ാം വയസ്സിലാണ് മരണം. മകളാണ് മരണ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ചേസിന് ഫേസ്ബുക്കിൽ 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഫിറ്റ്‌നസിനെ കുറിച്ചും അവിവാഹിതരായ അമ്മമാരെക്കുറിച്ചും പ്രചോദനാത്മകമായ കുറിപ്പുകളും ചിത്രങ്ങളും പതിവായി പങ്കുവെച്ചിരുന്നു. 2015 ഫെബ്രുവരിയിൽ 14 വർഷത്തെ സഹവാസത്തിന് ശേഷം ക്രിസ് ചേസുമായി വിവാഹിതരായി. പിന്നീട് വിവാഹമോചിതയായി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ക്രിസ് പിടിക്കപ്പെടുകയും 10 വർഷം തടവുശിക്ഷക്ക് വിധേയനാകുകയും ചെയ്തു.
Read More... ഇന്ത്യൻ സൈനികരുടെ വാട്സ് ആപ് വിവരങ്ങൾ ചോര്‍ത്തി പാക് ചാര ഏജൻസിക്ക് കൈമാറി, ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
ചെറുപ്പം മുതലേ ബോഡി ബിൽഡിംഗിൽ താൽപരയായ റെയ്ഷൽ നിരവധി മത്സരങ്ങളിൽ വിജയിച്ചു. 2011-ൽ, ലാസ് വെഗാസിൽ നടന്ന ഒളിമ്പിയ ബോഡി ബിൽഡിംഗ് ഇവന്റിൽ പങ്കെടുക്കുന്ന ന്യൂസിലൻഡിൽ നിന്നുള്ള ആദ്യത്തെ വനിതയായി റെയ്‌ഷെൽ മാറി. ഫെയ്‌സ്ബുക്കിലെ അവസാന പോസ്റ്റിൽ, ഓക്സിജൻ മാഗസിൻ്റെ ഷൂട്ടിംഗിൽ നിന്നുള്ള തന്റെ ഫോട്ടോകളിലൊന്ന് പങ്കുവെച്ചു.
ഈ മാസം 10ന് ചെന്നൈയിലും സമാന സംഭവമുണ്ടായിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു. തമിഴ്നാട്ടിലെ അമ്പട്ടൂരിലായിരുന്നു സംഭവം. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള അദ്ദേഹം 2022ല്‍ മിസ്റ്റര്‍ തമിഴ്നാട് പട്ടത്തിനും അര്‍ഹനായിരുന്നു.
2022ല്‍ മിസ്റ്റര്‍ തമിഴ്നാട് കിരീടം ലഭിച്ച ശേഷം കഠിന വ്യായാമങ്ങളില്‍ നിന്ന് ഇടവേളയെടുത്ത യോഗേഷ് അടുത്ത മാസം നടക്കാനിരിക്കുന്ന ഒരു മത്സരത്തിന് വേണ്ടി വീണ്ടും പരിശീലനം തുടങ്ങിയതായിരുന്നു. കൊരട്ടൂരിലെ ഒരു ജിമ്മില്‍ പരിശീലകനായിരുന്ന അദ്ദേഹം മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ജമ്മില്‍ സജീവമായിരുന്നു.