ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ പ്രാതലിൽ ഈ ഭക്ഷണം ഉൾപ്പെടുത്തൂ

Published : Oct 21, 2023, 01:30 PM ISTUpdated : Oct 21, 2023, 01:31 PM IST
ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ പ്രാതലിൽ ഈ ഭക്ഷണം ഉൾപ്പെടുത്തൂ

Synopsis

ഇനി മുതൽ ഓട്സ് നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തുക. 1 കപ്പ് ഓട്‌സിൽ 307 കലോറിയും 10.7 ഗ്രാം പ്രോട്ടീനും 8.1 ഗ്രാം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കുന്നതിന് പ്രാതലിൽ ഉൾപ്പെടുത്താം ഓട്സ് ദോശ...

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നമ്മുക്കിടയിലുണ്ട്. വണ്ണം കുറയ്ക്കാൻ സഹായകമാണ് ഓട്സ്. ഇനി മുതൽ ഓട്സ് നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തുക. 1 കപ്പ് ഓട്‌സിൽ 307 കലോറിയും 10.7 ഗ്രാം പ്രോട്ടീനും 8.1 ഗ്രാം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്.

ഓട്‌സിൽ നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്. അഖ് കൊണ്ട് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ്. ഓട്സ് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഓട്‌സ് ദഹനപ്രശ്നങ്ങൾ അകറ്റാനും മലബന്ധം തടയാനും സഹായിക്കുന്നു.

ഓട്‌സ് കഴിക്കുന്നതിലൂടെ ഹൈപ്പർടെൻഷൻ സാധ്യത ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ ഓട്സ് ശീലമാക്കണമെന്ന് പഠനങ്ങൾ പറയുന്നു. ഓട്‌സ് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ ആവശ്യകതയും കുറയ്ക്കുന്നു. ഭാരം കുറയ്ക്കുന്നതിന് പ്രാതലിൽ ഉൾപ്പെടുത്താം ഓട്സ് ദോശ...

വേണ്ട ചേരുവകൾ...

ഓട്സ്                   2 കപ്പ് 
വെള്ളം         ഒന്നര കപ്പ് 
സവാള          1 എണ്ണം 
ഇഞ്ചി            ഒരു ചെറിയ കഷ്ണം 
പച്ചമുളക്       3 എണ്ണം 
കറിവേപ്പില    കുറച്ചു
 ഉപ്പ്                  1 ടീസ്പൂൺ

തയാറാക്കുന്ന വിധം...

ആദ്യം ഓട്സ് 15 മിനുട്ട് നേരം വെള്ളത്തിൽ കുതിർക്കാൻ ഇടുക. ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കുക. ദോശ മാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ശേഷം ചൂടായ ദോശക്കല്ലിൽ മാവ് കോരി ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക. സാമ്പറിനൊപ്പമോ ചട്ണിക്കൊപ്പമോ കഴിക്കാവുന്നതാണ്.

ഇവ കഴിച്ചോളൂ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍