
ദില്ലി: സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് 'ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി' (എഫ്എസ്എസ്എഐ) അറിയിച്ചു. ജങ്ക് ഫുഡ് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
സ്കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 2015 ല്‍ ഡല്‍ഹി ഹൈക്കോടതി ഫുഡ് സേഫ്റ്റി അതോറിറ്റിയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ പരിസരത്ത് ജങ്ക് ഫുഡുകൾ നിരോധിച്ചത്.
സ്കൂളുകളിൽ വൃത്തിയുള്ളതും പോഷകമൂല്യമുള്ളതുമായ ഭക്ഷണം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കണം എന്ന് 'നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍' വ്യക്തമാക്കിയിട്ടുണ്ട്. വളരെ അധികം കലോറി അടങ്ങിയത് കാരണം ജങ്ക് ഫുഡ് ഉയര്‍ന്ന ഊര്‍ജം നിറഞ്ഞ ഭക്ഷണമാണ്. ഇവയില്‍ അധികവും കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവയില്‍ നിന്നുള്ളതാണ്.
ഉയര്‍ന്ന ഊര്‍ജം നിറഞ്ഞ ജങ്ക് ഫുഡ് കഴിക്കുന്നവരില്‍ ഭക്ഷണം കഴിച്ചു എന്നതിന്റെ പൂര്‍ണ തൃപ്തിവരില്ലെന്നും അതിനാല്‍, വീണ്ടും കൂടുതല്‍ കഴിക്കുക ചെയ്യുമെന്ന് 2012-ല്‍ 'ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍' പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത്, ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും.
ശരീരത്തിന് ചില കൊഴുപ്പ് ആവശ്യമാണ്. പക്ഷേ, ജങ്ക് ഫുഡ് പ്രധാനമായും നമ്മുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന കൊഴുപ്പ് നല്‍കുന്നു. ഹാം ബെര്‍ഗറുകള്‍, പിസ്സ, ഐസ് ക്രീം, ഉരുളക്കിഴങ്ങ്, ചിപ്‌സ് എന്നിവയില്‍ ധാരാളം അളവില്‍ കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗത്തിന് കാരണമാവുകയും ചെയ്യും. കൊഴുപ്പുകള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു.
കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ; മകൾക്ക് വാക്സിൻ കുത്തിവയ്പ്പ് നൽകിയെന്ന് പൂചിൻ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam