ജങ്ക് ഫുഡുകളോ വ്യായാമക്കുറവോ അല്ല ; അനന്ത് അംബാനിയുടെ വണ്ണം കൂടിയതിന് പിന്നിലെ കാരണം അതാണ്

Published : Apr 02, 2023, 12:18 PM IST
 ജങ്ക് ഫുഡുകളോ വ്യായാമക്കുറവോ അല്ല ; അനന്ത് അംബാനിയുടെ വണ്ണം കൂടിയതിന് പിന്നിലെ കാരണം അതാണ്

Synopsis

അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മ നിത അംബാനി തന്റെ മകൻ കടുത്ത ആസ്ത്മ ബാധിതനാണെന്നും അതിനായി മരുന്ന് കഴിക്കുകയാണെന്നും പങ്കുവച്ചിരുന്നു. ആനന്ത് ആസ്ത്മ രോഗിയാണ്. അതിനാൽ അവന് ധാരാളം സ്റ്റിറോയിഡുകൾ നൽകേണ്ടിവന്നുവെന്നും അടുത്തിടെ നിത അംബാനി പറഞ്ഞിരുന്നു.

റിലയൻസ് ചെയർപേഴ്സൺ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി അടുത്തിടെ ഭാരം കുറച്ച വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അനന്ത് അംബാനിയുടെ വിവാഹ നിശ്ചയം എത്തിയപ്പോൾ ഭാരം കൂടിയത് വീണ്ടും ചർച്ചയ്ക്കിടയായി.

2016 ൽ ആനന്ദ് 18 മാസത്തിനുള്ളിൽ 108 കിലോയോളം കുറച്ചു. എല്ലാ ദിവസവും 5-6 മണിക്കൂർ അനന്ത് വ്യായാമം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. യോഗ, ഉയർന്ന തീവ്രതയുള്ള കാർഡിയോ വ്യായാമങ്ങൾ എന്നിവയ്ക്ക് ശേഷം നടത്തവും അദ്ദേഹത്തിന്റെ ദിനചര്യയിൽ ഉൾപ്പെടുത്തി. അദ്ദേഹത്തിന്റെ ഭക്ഷണക്രമവും ലളിതവും ആരോഗ്യകരവുമായിരുന്നു. ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തി കൊണ്ടൊരു ഡയറ്റായിരുന്നു അന്ന് പിന്തുടർന്നിരുന്നത്. 

എന്നാൽ വീണ്ടും ശരീരഭാരം കൂടുകയാണ് ചെയ്തത്‌. ഇതിനു കാരണം ആനന്ദ് അംബാനിയുടെ ചില ഹോർമോൺ ഇൻബലൻസ് മൂലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടുത്ത ആസ്തമ രോഗിയായ ആനന്ദ് അംബാനി ആസ്ത്മ രോഗത്തിനുള്ള അമിതമായ സ്റ്റിറോയിഡുകൾ കഴിക്കുന്നത്‌ മൂലം ശരീരഭാരം കൂടുകയാണ് ചെയതത്. 

അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മ നിത അംബാനി തന്റെ മകൻ കടുത്ത ആസ്ത്മ ബാധിതനാണെന്നും അതിനായി മരുന്ന് കഴിക്കുകയാണെന്നും പങ്കുവച്ചിരുന്നു. ആനന്ത് ആസ്ത്മ രോഗിയാണ്. അതിനാൽ അവന് ധാരാളം സ്റ്റിറോയിഡുകൾ നൽകേണ്ടിവന്നുവെന്നും അടുത്തിടെ നിത അംബാനി പറഞ്ഞിരുന്നു.

ആസ്ത്മ ചികിത്സയ്ക്കുള്ള സ്റ്റിറോയിഡുകൾ എങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കും?

ആസ്ത്മ ലക്ഷണങ്ങൾ ഒരു വ്യക്തിക്ക് വ്യായാമം ചെയ്യുന്നതിനോ സജീവമായിരിക്കുന്നതിനോ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ദീർഘകാലത്തേക്ക് സ്റ്റിറോയിഡുകൾ കഴിക്കുന്നത് ഒരാൾക്ക് പതിവിലും വിശപ്പ് തോന്നും. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. ഓറൽ സ്റ്റിറോയിഡുകൾ കഴിക്കുമ്പോൾ ദ്രാവകം നിലനിർത്തുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. സ്റ്റിറോയിഡുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന വെള്ളം നിലനിർത്തുന്നതിനും ഇടയാക്കും. അതിനാലാണ് ആസ്ത്മയുടെ ലക്ഷണങ്ങൾ നിയന്ത്രണത്തിലാക്കാൻ ഈ സ്റ്റിറോയിഡുകൾ കഴിക്കുന്ന രോഗികൾക്ക്  ശരീരഭാരം വർദ്ധിക്കുന്നത്.

ആസ്ത്മയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾക്ക് ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് മാറ്റാൻ കഴിയും. ഇത് രോഗിയുടെ വിശപ്പ് വർദ്ധിപ്പിക്കും. പ്രതിദിന ഡോസ് കൂടുന്തോറും ഈ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മയ്ക്കുള്ള ഈ സ്റ്റിറോയിഡുകൾ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഡോ നീരജ് ഗുലാത്തി പറയുന്നു.

ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 50 ശതമാനവും പൊണ്ണത്തടിയുള്ളവരാണ്. എന്നാൽ, ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ വസ്തുത പൊണ്ണത്തടി ഒരു അവസ്ഥ മാത്രമല്ല. ഇത് ഒരു രോഗത്തിന്റെ ലക്ഷണമോ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന സ്റ്റിറോയിഡുകളുടെ പാർശ്വഫലമോ ആകാം എന്നതാണ്.

പ്രമേഹമുള്ളവർ രാത്രി കിടക്കുന്നതിന് മുമ്പ് ‌ഈ നാല് കാര്യങ്ങൾ ചെയ്യുക, കാരണം

 

PREV
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും