എല്ലുകളെ ബലമുള്ളതാക്കാൻ കാൽ‌സ്യം മാത്രം പോരാ, ഈ പോഷകങ്ങളും പ്രധാനപ്പെട്ടത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web TeamFirst Published Jul 14, 2021, 7:55 PM IST
Highlights

ആരോഗ്യമുള്ള അസ്ഥികൾക്ക് കാൽസ്യം, വിറ്റാമിൻ ഡി എന്നിവ മാത്രമേ ആവശ്യമുള്ളൂ എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ മറ്റ് ചില പോഷകങ്ങൾ കൂടി വേണ്ടതായുണ്ട്. ആരോഗ്യകരമായ അസ്ഥികൾക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബാത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ശരീരം ശരിയായി പ്രവർത്തിക്കാൻ ആരോഗ്യകരമായ അസ്ഥികൾ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കുട്ടിക്കാലം മുതൽ അസ്ഥികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമമാണ് ആദ്യത്തേത്. 

ആരോഗ്യമുള്ള അസ്ഥികൾക്ക് കാൽസ്യം, വിറ്റാമിൻ ഡി എന്നിവ മാത്രമേ ആവശ്യമുള്ളൂ എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ മറ്റ് ചില പോഷകങ്ങൾ കൂടി വേണ്ടതായുണ്ട്. ആരോഗ്യകരമായ അസ്ഥികൾക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബാത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

അസ്ഥികൾ ആരോ​ഗ്യത്തോടെയിരിക്കാൻ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ മാത്രം മതിയാകില്ല. അസ്ഥികളെ പ്രായമാകുമ്പോൾ ശക്തമായി നിലനിർത്തുന്നതിന് ധാരാളം വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്...- ബാത്ര പറഞ്ഞു. ആരോഗ്യകരമായ അസ്ഥികൾക്ക് വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളും എല്ലുകളുടെ ആരോ​ഗ്യത്തിന് ആവശ്യമാണ്.

അസ്ഥികൾ കൂടുതൽ ബലമുള്ളതാകുന്നതിന് പാലുൽപ്പന്നങ്ങൾ സഹായകമാണ്. അവയിൽ കാൽസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ടാകും. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുക. പ്രത്യേകിച്ച് വിറ്റാമിൻ എ, സി അടങ്ങിയ ഭക്ഷണങ്ങൾ. ഭക്ഷണത്തിൽ മൂന്നോ നാലോ പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നും അവർ പറയുന്നു. 

അസ്ഥികൾ  ശക്തിപ്പെടുത്തുന്നതിനും പേശികളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിനും വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തേയ്മാനം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും ബാത്ര പറഞ്ഞു.

'ലോംഗ് കൊവിഡ്' കൂടുതലും സ്ത്രീകളിലോ?; അറിയാം ഇക്കാര്യങ്ങള്‍...

click me!