തലച്ചോറിനും ഹാനികരം, ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല പ്രശ്നം, പുകവലി നൽകുന്നത് അകാല വാർദ്ധക്യം...

By Web TeamFirst Published Dec 17, 2023, 1:15 PM IST
Highlights

പ്രായമേറുമ്പോൾ സംഭവിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളാണ് ചെറിയ പ്രായത്തിലേ പുകവലിക്കാർക്ക് അനുഭവപ്പെടുക. ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്നാണ് പഠനം വിശദമാക്കുന്നത്

തലച്ചോറിന് അകാല വാർദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനം. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോർ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോർ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഗവേഷകർ വിശദമാക്കുന്നത്. പുകവലിക്കുന്നവരിൽ പ്രായവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങൽ കാരണമാകുന്നതായാണ് പഠനം വിശദമാക്കുന്നത്.

പ്രായമേറുമ്പോൾ സംഭവിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളാണ് ചെറിയ പ്രായത്തിലേ പുകവലിക്കാർക്ക് അനുഭവപ്പെടുക. പ്രായമായവരിൽ കാണുന്ന വിവേചന ശേഷി കുറവ് അടക്കമുള്ളവയ്ക്കുള്ള അപകട സാധ്യത വിശദീകരിക്കാന്‍ പുറത്ത് വന്ന പഠനത്തിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ വരെ ശ്വാസകോശത്തിനും ഹൃദയാരോഗ്യത്തിനും പുകവലി സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളേക്കുറിച്ചായിരുന്നു ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനാൽ തന്നെ പുകവലി തലച്ചോറിന് സൃഷ്ടിക്കുന്ന ഭയാനകരമായ പ്രത്യാഘാതങ്ങളേക്കുറിച്ച് നടന്ന പഠനങ്ങൾ കുറവായിരുന്നു. മാനസികാരോഗ്യ വിഭാഗത്തിലെ പ്രൊഫസറായ ലോറ ജെബിയറട്ടാണ് ഗ്ലോബൽ ഓപണ്‍ സയന്‍സിന്റെ ബയോളജിക്കൽ സൈക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്നാണ് പഠനം വിശദമാക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നത് തലച്ചോറിനെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സഹായിക്കില്ലെങ്കിലും തുടർന്ന് നഷ്ടമുണ്ടാകുന്നത് തടയുമെന്നും ഗവേഷക വിശദമാക്കുന്നു. 32094 പേരുടെ സാംപിളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്ത് വന്നിരിക്കുന്നത്. എത്രയധികം സിഗരറ്റുകളാണോ ഒരാൾ ഉപയോഗിക്കുന്നത് ഇതിന് ആനുപാതികമായി തലച്ചോറും ചുരുങ്ങുന്നുവെന്നാണ് കണ്ടെത്തൽ. ജനിതകപരമായ തകരാറുകൾ പുകവലിക്കാരിൽ കാണാനുള്ള സാധ്യതകളും കൂടുതലെന്നാണ് പഠനം വിശദമാക്കുന്നത്. കേൾക്കുമ്പോൾ മോശമെന്ന് തോന്നുമെങ്കിലും അതിനേക്കാൾ മോശമാണ് വസ്തുതയെന്നാണ് പഠനത്തേക്കുറിച്ച് ഗവേഷക വിശദമാക്കുന്നത്.

ഒരു തലമുറ വളരെ പെട്ടന്ന് വാർധക്യത്തിലേക്ക് നടന്ന് നീങ്ങുന്നതിന് പുകവലി കാരണമാകുന്നുവെന്നും ഡിമെന്‍ഷ്യ അടക്കമുള്ളവ പുകവലിക്കാരിൽ നേരത്തെ തന്നെ കാണാനുള്ള സാധ്യതകൾ ഏറെയാണെന്നും പഠനം വിശദമാക്കുന്നു. ഒരിക്കലും പുകവലിക്കാത്തവരിലും സമാനമായ പ്രായമുള്ള പുകവലിക്കാരുടേയും തലച്ചോറിന്റെ വലിപ്പം തമ്മിൽ സാരമായ വ്യത്യാസമുണ്ടെന്നും കണക്കുകളുടെ അടിസ്ഥാനത്തിൽ പഠനം വിശദമാക്കുന്നു. നിലവിലെ ദോഷം മാറ്റാൻ കഴിയില്ല എന്നാൽ തുടർന്ന് നഷ്ടമുണ്ടാവാതിരിക്കാന്‍ പുകവലി നിർത്തുന്നത് സഹായിക്കുമെന്ന് പഠനം നടത്തിയ ഗവേഷകരിലൊരാളായ യൂന്‍ഹോ ചാംഗ് പഠനം അവതരിപ്പിക്കുമ്പോൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!