
അമിതവണ്ണം ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണത്തിനുള്ള കാരണങ്ങൾ പലതാണ്. പ്രധാന കാരണം ആഹാരരീതിയിലും ജീവിതശൈലിയിലും വന്ന വ്യത്യാസം തന്നെയാണ്. വണ്ണം കുറയ്ക്കാൻ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഒന്ന്...
ജീവിതശൈലിയിൽ ഒരു ചിട്ട കൊണ്ടുവരാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അമിതവണ്ണമുള്ള വ്യക്തികൾ ആഹാരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ഇത് വിശപ്പിനെ കുറയ്ക്കാനും ആഹരം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. കഴിച്ച ആഹാരം പെട്ടെന്ന് ദഹിക്കാനും ഇത് സഹായകമാണെന്ന് പോഷകാഹാര വിദഗ്ധൻ റേച്ചൽ പോൾ പറയുന്നു.
രണ്ട്...
കലോറി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മധുര പലഹാരങ്ങൾ. മധുര പലഹാരങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.
മൂന്ന്...
ഗ്രീന്‍ ടീ പതിവായി കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു. ഷുഗർഫ്രീ ആയിരിക്കണം എന്നു മാത്രം.
നാല്...
ഭക്ഷണത്തിൽ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. ദിവസവും ഏതെങ്കിലും ഒരു പഴമോ ഒരു പച്ചക്കറിയോ കഴിച്ചു എന്ന് ഉറപ്പുവരുത്താം.
അഞ്ച്...
കൂടുതൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒരു കപ്പ് ചോറിന് രണ്ട് കപ്പ് പച്ചക്കറികൾ എന്നതാണ് കണക്ക്. മാംസം കഴിക്കുന്നത് കുഴപ്പമില്ല. ഗ്രിൽ ചെയ്തോ കറിവെച്ചോ കഴിക്കണം. വറുത്ത് കഴിക്കരുത്. പയറ്, കടല തുടങ്ങിയ വിത്തുകളും കഴിക്കാം.
ആറ്...
ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. ഇത് വിശപ്പ് കുറ്ക്കാനും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam