ഓട്സ് ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ, മുഖത്തെ സുന്ദരമാക്കാം

Published : Feb 14, 2025, 10:44 PM IST
ഓട്സ് ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ, മുഖത്തെ സുന്ദരമാക്കാം

Synopsis

ഓട്‌സിൽ അടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളിൽ നിന്നും സംരക്ഷണം നൽകുന്നു. കൂടതെ കൊളാജൻ ഉത്പാദനം വർധിക്കാനും സഹായിക്കുന്നു. 

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും ഓട്സ് മികച്ചതാണ്. ഓട്‌സിൽ അടങ്ങിയ ആൻറി ഓക്‌സിഡൻറുകൾ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളിൽ നിന്നും സംരക്ഷണം നൽകുന്നു. കൂടതെ കൊളാജൻ ഉത്പാദനം വർധിക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ വരണ്ട ചർമ്മം അകറ്റുന്നു.

മുഖം സുന്ദരമാക്കാൻ ഓട്സ് ഉപയോ​ഗിക്കേണ്ട വിധം

ഒന്ന്

രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് സ്പൂൺ തക്കാളി പേസ്റ്റും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 

മൂന്ന്  

രണ്ട് ടേബിൾസ്‌പൂൺ വീധം ഓട്‌സ്, തൈര് തുടങ്ങിയവ നന്നായി ഇളക്കി യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് കഴിഞ്ഞ് കഴുകി കളയാം.

നാല്

ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്‌പൂൺ ഓട്‌സും ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ പാടുകൾ അകറ്റാൻ മികച്ചതാണ് ഈ പാക്ക്. 

മില്ലറ്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

 

PREV
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും