
ചർമത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലർക്ക് വരണ്ട ചർമ്മമായിരിക്കും, മറ്റ് ചിലർക്ക് ഓയിൽ സ്കിൻ ആയിരിക്കും. ചർമ്മ സൗന്ദര്യത്തിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചർമ്മത്തിന് ദോഷകരമായി മാറാറുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിദത്ത മാർഗങ്ങൾ പിന്തുടരുന്നതാണ് കൂടുതൽ നല്ലത്. ഏത് ചർമ്മമുള്ളവർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഓട്സ്.
ഓട്‌സിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ചർമ്മത്തിന് തിളക്കം നൽകുന്നതായി അറിയപ്പെടുന്നു. ഓട്‌സിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ നിറവ്യത്യാസം കുറയ്ക്കാനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഓട്സ് ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്നറിയാം...
ഒന്ന്...
അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതിൽ ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ പാക്ക് വരണ്ട ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
രണ്ട്...
കറ്റാർവാഴയുടെ ജെൽ ചുരണ്ടിയെടുക്കുക. ശേഷം ഓട്സ് പൊടിച്ചതും കറ്റാർവാഴ ജെല്ലും ചേർത്ത് മുഖത്തിടുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിർത്തുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും.
മൂന്ന്...
ഒരു ടീസ്പൂൺ തൈരിൽ ഓട്സ് പൊടിച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ഷേൽം ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവർത്തിക്കുകയും മുഖക്കുരു മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു.
സ്ട്രൈറ്റനിംഗ് ചെയ്തതിന് ശേഷം തലമുടി കൊഴിച്ചില്‍; പരീക്ഷിക്കാം ഈ ഹെയർ മാസ്കുകൾ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam