
ഒലീവ് ഓയിൽ ചർമ്മസംരക്ഷണത്തിന് വളരെ മികച്ചതാണെന്ന കാര്യം നമുക്കറിയാം. ചർമ്മ സംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും വളരെ നല്ലതാണ് ഒലീവ് ഓയിൽ. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒലീവ് ഓയിൽ പല വിധത്തിലുള്ള ഗുണങ്ങളാണ് നൽകുക. ദിവസവും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങളെ കുറിച്ചറിയാം.
താരൻ അകറ്റാം...
താരൻ പലർക്കും വലിയ പ്രശ്നമാണ്. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. താരൻ അകറ്റാൻ ഒലീവ് ഓയിൽ ഉപയോഗിച്ച് 15 മിനിറ്റ് മുടി മസാജ് ചെയ്യാം. മുടി പൊട്ടുന്നത് തടയാൻ ഇത് ഗുണം ചെയ്യും.
മുടി കൊഴിച്ചിൽ അകറ്റാം...
മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ ചെറുതായി ചൂടാക്കി അൽപം വെളിച്ചണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.
മുടിയ്ക്ക് തിളക്കം നൽകും...
മുടിയ്ക്ക് തിളക്കം നല്കുന്നതിന് സഹായിക്കുന്ന മാർഗങ്ങളിലൊന്നാണ് ഒലീവ് ഓയിൽ. ഇത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ തിളക്കം വർധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
അകാലനര തടയാം...
അകാലനര ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയ്ക്കും. അകാല നരയ്ക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് ഒലീവ് ഓയിൽ. ചെറുതായി ചൂടാക്കിയ ശേഷം തലയിൽ പുരട്ടുക.
മുടിയുടെ അറ്റം പിളരുന്നത് തടയും...
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും ഒലീവ് ഓയിൽ തന്നെയാണ് മികച്ചത്. ഒലീവ് ഓയിൽ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. കൂടാതെ, മുടിയുടെ കരുത്തിനും ഇത് വളരെ നല്ലതാണ്.