
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ് ഒലീവ് ഓയിൽ. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ഏറെ നല്ലതാണെന്ന് ഡെർമറ്റോളജിസ്റ്റ് പോൾ ലോറൻക് പറയുന്നു.
ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്‌സിമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇത്. നിറം വർധിക്കാനും മുഖം തിളങ്ങുന്നതിനും ഒലീവ് ഓയിൽ ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയേണ്ടേ...
ഒലീവ് ഓയിലും തേനും...
ചർമ്മ സംരക്ഷണത്തിന് ഒലീവ് ഓയിൽ കഴിഞ്ഞാൽ ഉപയോഗിച്ച് വരുന്ന മറ്റൊന്നാണ് തേൻ. തേനിൽ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ടീസ്പൂൺ ഒലീവ് ഓയിലും തേനും ചേർത്ത് മുഖത്തിടുക. ശേഷം 15 മിനിറ്റ് മസാജ് ചെയ്യാം. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടുക.
ഒലീവ് ഓയിലും കറ്റാർവാഴ ജെല്ലും...
ചർമ്മസംരക്ഷണത്തിന് കറ്റാർവാഴ ജെൽ ഉപയോഗിക്കാറുണ്ട്. മിക്കവരും കറ്റാർവാഴ ജെൽ ഉപയോഗിച്ച് മുഖം മസാജ് ചെയ്യാറാണ് പതിവ്. ഒരു ടീസ്പൂൺ ഒലീവ് ഓയിലിൽ അൽപം കറ്റാർവാഴ ജെൽ ഉപയോഗിച്ച് 15 മിനിറ്റ് മുഖം മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം കോട്ടൺ തുണി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കഴുകാം.
ഒലീവ് ഓയിലും നാരങ്ങനീരും...
മുഖക്കുരു മാറാൻ ഏറ്റവും നല്ലതാണ് നാരങ്ങനീര്. രാവിലെ എഴുന്നേറ്റ ഉടൻ രണ്ട് ടീസ്പൂൺ ഒലീവ് ഓയിലിൽ ഒരു ടീസ്പൂൺ നാരങ്ങനീരും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ഈ മിശ്രിതം എല്ലാദിവസവും പുരട്ടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam