
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒലീവ് ഓയിൽ. വിറ്റാമിൻ ഇ, കെ എന്നിവ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഒലീവ് ഓയിലിലെ ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഘടകങ്ങള്‍ തലയോട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും മുടിയിഴകള്‍ വളരുന്നതിന് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യും. മാത്രമല്ല ഇതിലെ വിറ്റാമിൻ ഇ, കെ എന്നിവ താരന്‍, ചൊറിച്ചില്‍, വരണ്ട ചര്‍മം എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി തുടര്‍ച്ചയായി പൊട്ടി പോകുന്നത്. പ്രത്യേകിച്ച് മുടി ചീകി വൃത്തിയാക്കുന്ന സമയങ്ങളില്‍. വേണ്ടത്ര ജലാംശം ഇല്ലാതെ വരികയും പോഷകങ്ങള്‍ കുറയുകയും ചെയ്യുന്നതാണ് മുടിയിഴകള്‍ പൊട്ടി പോകുന്നതിന് കാരണമാകുന്നത്. ഒലീവ് ഓയില്‍ പതിവായി ഉപയോഗിക്കുകയാണെങ്കില്‍ മുടിയിഴകള്‍ പൊട്ടി പോകുന്നത് തടയുക വഴി മുടിയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു.
ഒലിവ് ഓയിലില്‍ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ ഇത് ശിരോചര്‍മവും മുടിയിഴകളും നല്ല രീതിയില്‍ കണ്ടിഷന്‍ ചെയ്തെടുക്കാനും സഹായകരമാകും. മുടിയുടെ ആരോഗ്യത്തിനായി ഒലീവ് ഓയിൽ മൂന്ന് രീതിയിൽ ഉപയോഗിക്കാം...
ഒന്ന്...
മുടികൊഴിച്ചിൽ രൂക്ഷമായ ആളുകൾ ഈ ഹെയർ മാസ്ക് ഉപയോഗിക്കാവുന്നതാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടികൊഴിച്ചിൽ കുറയാൻ ഇത് മികച്ചൊരു ഹെയർ പാക്കാണിത്.
രണ്ട്...
ഒരു പഴുത്ത അവോക്കാഡോ, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് ഈ ഹെയർ പാക്കിനായി വേണ്ടത്. അവോക്കാഡോ പൊളിച്ചെടുത്ത് മാഷ് ചെയ്യുക. അവോക്കാഡോയിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കുക. നല്ല പോലെ മിക്സ് ചെയ്ത ശേഷം ഇത് തലയിൽ പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മൂന്ന്...
മുടികൊഴിച്ചിലും താരനും ഉള്ളവർക്ക് ഒലിവ് ഓയിലും വാഴപ്പഴവും കൊണ്ടുള്ള ഹെയര്‍ മാസ്‌ക് ഏറെ നല്ലതാണ്. ഒരു പഴുത്ത വാഴപ്പഴം, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ നല്ല പോലെ യോജിപ്പിക്കുക. മിനുസമാര്‍ന്ന പേസ്റ്റായി കഴിഞ്ഞാൽ ഈ പാക്ക് തലയിൽ പുരട്ടാവുന്നതാണ്.
തലമുടിയുടെ ആരോഗ്യത്തിന് വെള്ളരിക്കാ നീര് ഇങ്ങനെ ഉപയോഗിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam