ഡിപ്രഷനും മുടി കൊഴിച്ചില്‍ എപ്പോഴും തളര്‍ച്ചയും; കാരണം ഇതാകാം...

Published : Feb 14, 2024, 08:49 PM IST
ഡിപ്രഷനും മുടി കൊഴിച്ചില്‍ എപ്പോഴും തളര്‍ച്ചയും; കാരണം ഇതാകാം...

Synopsis

ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും പ്രവര്‍ത്തനത്തിനാണ് കാര്യമായും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രയോജനപ്പെടുന്നത്. എന്നാല്‍ മറ്റ് പല ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ഇത് ആവശ്യമാണ്

നമ്മുടെ ഓരോ ആരോഗ്യപ്രശ്നങ്ങള്‍ക്കും പിന്നില്‍ പല തരത്തിലുള്ള കാരണങ്ങള്‍ കാണും. ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള വിവിധ ഘടകങ്ങളുണ്ട്. ഇവയുടെ കുറവ് മൂലവും ധാരാളം പ്രയാസങ്ങള്‍ നമുക്ക് ദൈനംദിന ജീവിതത്തിലുണ്ടാകാം. ഇത്തരത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കുറവ് മൂലമുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കിടുന്നത്. 

ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും പ്രവര്‍ത്തനത്തിനാണ് കാര്യമായും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രയോജനപ്പെടുന്നത്. എന്നാല്‍ മറ്റ് പല ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ഇത് ആവശ്യമാണ്. എന്തെല്ലാമാണ് ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവുണ്ടാക്കുന്ന പ്രശ്നങ്ങള്‍? അതിലേക്ക്...

ഒന്ന്...

പല കാരണങ്ങള്‍ കൊണ്ടും ഡിപ്രഷൻ പിടിപെടാം. ഇതിലൊരു കാരണമാണ് ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവ്. ഇത് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അിനാല്‍ തന്നെ ഡിപ്രഷനുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്‍റ് എടുക്കാവുന്നതാണ്. 

രണ്ട്...

സ്കിൻ- മുടി സംബന്ധമായ പ്രശ്നങ്ങളും ഒമേഗ 3 ഫാറ്റി ആസിഡ് കുറവ് മൂലം നേരിടാം. ഡ്രൈ സ്കിൻ,  ഡ്രൈ ഹെയര്‍, മുടി കൊഴിച്ചില്‍, മുടിക്ക് കട്ടി കുറയല്‍, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, മുഖക്കുരു എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ അനുഭവപ്പെടാം. 

മൂന്ന്...

ജോയിന്‍റ് പെയിൻ അഥവാ സന്ധിവേദനയും ഒമേഗ 3 ഫാറ്റി ആസിഡ് കുറവ് മൂലം നേരിടാം. ഇതും പല പഠനങ്ങളും നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതിനാല്‍ ജോയിന്‍റ് പെയിനുള്ളവര്‍ക്കും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്‍റ് എടുക്കാവുന്നതാണ്.

നാല്...

ഡ്രൈ ഐസ്, അഥവാ കണ്ണുകളില്‍ നീര്‍ വറ്റി വരണ്ടുപോകുന്ന അവസ്ഥയും ഒമേഗ 3 ഫാറ്റി ആസിഡ് കുറവ് മൂലം സംഭവിക്കാം. ഡ്രൈ ഐസ് ദൈനംദിന ജീവിതത്തിലെ വിവിധ കാര്യങ്ങളെ മോശമായി ബാധിക്കുന്ന അവസ്ഥയാണ്. 

അഞ്ച്...

എപ്പോഴും കടുത്ത തളര്‍ച്ച തോന്നുന്നതിന് പിന്നിലും ഒമേഗ 3 ഫാറ്റി ആസ്ഡ് കുറവ് ആകാം കാരണം. പല വിഷയവുമായി ബന്ധപ്പെട്ടും തളര്‍ച്ച നേരിടാറുണ്ട്. ഇതും ഒരു കാരണമാകാമെന്ന്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം നല്ലതുപോലെ കഴിച്ചാല്‍ തന്നെ ഇങ്ങനെയുള്ള പ്രശ്നങ്ങളൊഴിവാക്കാം. ചില മീനുകള്‍ (സാല്‍മണ്‍ പോലെ) ആണ് ഒമേഗ 3 ഫാറ്റി ആസിഡ് പെട്ടെന്ന് കിട്ടാൻ എളുപ്പം. ചിയ സീഡ്സ്, സോയാബീൻസ്, വാള്‍നട്ട്സ്, ബ്രസല്‍സ് സ്പ്രൗട്ട്സ് എന്നിവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്.

Also Read:- പുകവലി അല്ലാതെ ശ്വാസകോശത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി