എല്ലുകള്‍ 'സ്ട്രോംഗ്' ആകാൻ വിരാട് കോലി ഭക്ഷണത്തില്‍ വരുത്തിയ മാറ്റം....

Published : Feb 14, 2024, 05:53 PM IST
എല്ലുകള്‍ 'സ്ട്രോംഗ്' ആകാൻ വിരാട് കോലി ഭക്ഷണത്തില്‍ വരുത്തിയ മാറ്റം....

Synopsis

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഡയറ്റുമായി ബന്ധപ്പെട്ട ഒരു 'സീക്രട്ട്'  കണ്ടെത്തി പങ്കുവയ്ക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ നേഹ സഹായ. എല്ലുകള്‍ ദുര്‍ബമായിക്കൊണ്ടിരിക്കുന്നൊരു അവസ്ഥ കോലി നേരിട്ടിരുന്നുവത്രേ.

സെലിബ്രിറ്റികളഉടെ ജീവിതരീതികളെ കുറിച്ചറിയാൻ എപ്പോഴും ആളുകള്‍ക്ക് കൗതുകമുണ്ടായിരിക്കും. പ്രത്യേകിച്ച് അത്യാവശ്യം ഫിറ്റ്നസിനും ശരീരസൗന്ദര്യത്തിനുമെല്ലാം പ്രാധാന്യം നല്‍കുന്ന സെലിബ്രിറ്റികളുടേത്. ഇതില്‍ തന്നെ കായികതാരങ്ങളുടേതാണെങ്കില്‍ പറയാനുമില്ല. 

കാരണം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ തീരെ സന്ധി ചെയ്യാത്തവരാണ് കായികതാരങ്ങള്‍. ശരീരം ഫിറ്റ് ആയിരിക്കാത്ത ഒരവസ്ഥയും അവര്‍ക്കുണ്ടായിരിക്കില്ലല്ലോ. ഇവരുടെ ഡയറ്റ് (ഭക്ഷണരീതി), വ്യായാമം, മറ്റ് ശീലങ്ങള്‍, വിനോദങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അറിയാൻ ആരാധകര്‍ക്ക് താല്‍പര്യമാണ്. 

ഇത്തരത്തില്‍ ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഡയറ്റുമായി ബന്ധപ്പെട്ട ഒരു 'സീക്രട്ട്'  കണ്ടെത്തി പങ്കുവയ്ക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ നേഹ സഹായ. എല്ലുകള്‍ ദുര്‍ബമായിക്കൊണ്ടിരിക്കുന്നൊരു അവസ്ഥ കോലി നേരിട്ടിരുന്നുവത്രേ. ഇതിനെ പ്രതിരോധിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും പിന്നീട് കോലി ഡയറ്റില്‍ വരുത്തിയൊരു മാറ്റത്തെ കുറിച്ചാണ് പറയുന്നത്. 

ഇതിന്‍റെ വീഡിയോ നേഹ തന്നെ ഇൻസ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. കോലി ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. 

എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതിന്‍റെ ഭാഗമായി കോലിക്ക് കഴുത്ത് വേദന പതിവായിരുന്നുവത്രേ. ഇതിന് ശേഷമാണ് കോലി ഭക്ഷണത്തില്‍ വലിയൊരു മാറ്റം തന്നെ കൊണ്ടുവന്നത്. അത് കോലിയുടെ വാക്കുകളിലൂടെ തന്നെ അറിയാം.

''നമ്മള്‍ ആവശ്യത്തിന് ആല്‍ക്കലൈൻ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിച്ചാലേ വയറിന്‍റെ പ്രവര്‍ത്തനം കൃത്യമാകൂ. അതിന് അനുസരിച്ച് ഡയറ്റ് മാറ്റി. ആല്‍ക്കലൈൻ ആയിട്ടുള്ള ഒന്നും നേരത്തെ കഴിക്കുമായിരുന്നില്ല. പക്ഷേ ആ ശീലമെല്ലാം ഞാൻ മാറ്റി. എന്‍റെ എല്ലുകള്‍ നേര്‍ത്തും ദുര്‍ബലമായും വന്നുകൊണ്ടിരിക്കുകയായിരുന്നു അതിന്‍റെ ഭാഗമായി കഴുത്തിലൊരു മുഴ പോലെ വന്നിരുന്നു...'- കോലി പറയുന്നു. 

എല്ലുകള്‍ക്ക് ആരോഗ്യക്ഷയം സംഭവിക്കുന്നത് മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞവരില്‍ മിക്കപ്പോഴും കാണുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ എന്നും നേഹ പറയുന്നു. അതിനാല്‍ കോലിയുടെ ഈ ഡയറ്റ് ടിപ് ഏവര്‍ക്കും കടമെടുക്കാവുന്നതാണ്. എന്നാല്‍ അസിഡിക് ആയതും ആല്‍ക്കലൈൻ ആയതുമായ ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോള്‍ ബാലൻസ് തെറ്റിപ്പോകരുത്. ഇതെക്കുറിച്ച് നേഹ തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആല്‍ക്കലൈൻ ഭക്ഷണ-പാനീയങ്ങളുടെ പോരായ്മ ശരീരത്തെ പല രീതിയില്‍ ബാധിക്കാം. അതിലൊന്നാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യക്ഷയം.

ചില അസിഡിക്- ആല്‍ക്കലൈൻ ഭക്ഷണപാനീയങ്ങളുടെ ലിസ്റ്റും നേഹ പങ്കുവച്ചിരിക്കുന്നു.  കാപ്പി, ചായ, ചീസ്, കോള, ഷുഗര്‍, പാക്കേജ്ഡ് ഫുഡ്സ്, ഇറച്ചി എല്ലാം അസിഡിക് ആണ്. കുക്കുമ്പര്‍, മല്ലിയില, പാവയ്ക്ക, ബ്രക്കോളി, അവക്കാഡോ, സ്ട്രോബെറി, സെലറി, സ്പിനാഷ്, ചിയ സീഡ്സ് എന്നിവയെല്ലാം ആല്‍ക്കലൈൻ ആയവയ്ക്കുള്ള ഉദാഹരണങ്ങളാണ്. 

ഒരുഗ്ലാസ് വെജിറ്റബിള്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ തന്നെ ആല്‍ക്കലൈൻ ആകാനുള്ളതിന്‍റെ ആദ്യപടി പൂര്‍ത്തിയായതായും നേഹ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി നേഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം...

 

Also Read:- വെജ് ഭക്ഷണം മാത്രം കഴിക്കുന്നവരില്‍ കാണാവുന്ന ചില പ്രശ്നങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം