എസ്എംഎ രോഗം ബാധിച്ച് ചികിത്സക്കായി സുമനസുകളുടെ സഹായം തേടി ഒന്നര വയസ്സുകാരൻ; വേണ്ടത് 17 കോടിയിലേറെ രൂപ

Published : Jan 14, 2023, 10:18 AM ISTUpdated : Jan 14, 2023, 10:32 AM IST
എസ്എംഎ രോഗം ബാധിച്ച് ചികിത്സക്കായി സുമനസുകളുടെ സഹായം തേടി ഒന്നര വയസ്സുകാരൻ; വേണ്ടത് 17 കോടിയിലേറെ രൂപ

Synopsis

നിർവാണ് എസ്എംഎ എന്ന അപൂര്‍വ്വ ജനിതക രോഗമെന്ന് സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 17 കോടി രൂപയാണ് നിര്‍വാണിന് മരുന്നിനായി വേണ്ടത്. അതും അവന് 2 വയസ് തികയുന്നതിന് മുൻപ് തന്നെ മരുന്ന് ലഭ്യമാകണം

മുംബൈ: എസ്എംഎ രോഗം ബാധിച്ച മകന്‍റെ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ് മുംബൈയിലെ ഒരു മലയാളി. മരുന്നിനായി 17 കോടിയിലേറെ രൂപയാണ് വേണ്ടത്. മെച്ചപ്പെട്ടൊരു ജീവിത പരിസരം ഉണ്ടായിരുന്നു മർച്ചന്‍റ് നേവിയിൽ ജോലി ചെയ്യുന്ന സാംരംഗ് മേനോന്. വലിയ പ്രതീക്ഷകൾക്കിടെയാണ് 15 മാസങ്ങൾക്ക് മുൻപ് മകൻ ജനിച്ചത്.

പതിമൂന്ന് മാസമായിട്ടും നിര്‍വാണ്‍ ഇരിക്കുന്നുണ്ടായിരുന്നില്ല. നീന്തുന്ന സമയത്ത് കാല് ഉപയോഗിച്ചായിരുന്നില്ല നീന്തുന്നത്. ഇങ്ങനെ വന്നതോടെയാണ് മകന്‍റെ രക്ത സാംപിള്‍ എടുത്ത് പരിശോധിച്ചത്. മൂന്നാഴ്ച നീളുന്ന പരിശോധനയ്ക്ക് ഒടുവിലാണ് മകന് അപൂര്‍വ്വ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്.

മകൻ നിർവാണ് എസ്എംഎ എന്ന അപൂര്‍വ്വ ജനിതക രോഗമെന്ന് സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 17 കോടി രൂപയാണ് നിര്‍വാണിന് മരുന്നിനായി വേണ്ടത്. അതും അവന് 2 വയസ് തികയുന്നതിന് മുൻപ് തന്നെ മരുന്ന് ലഭ്യമാകണം. മരുന്ന് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ പരീക്ഷിച്ചിട്ടില്ലാത്തതിനാല്‍ രണ്ട് വയസിന് മുന്‍പ് മരുന്നിനായുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നിര്‍വാണിന്‍റെ കുടുംബം. 

ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ചേർത്ത് വച്ചാലും തികയാത്തത്ര വലുതാണ് ഇനിയും കണ്ടെത്തേണ്ടത്. സുമനസുകളുടെ സഹായം തേടുകയല്ലാതെ ഇനി വഴിയില്ലെന്ന് സാരംഗ് പറയുന്നു. സഹായത്തിനായ കേരള സർക്കാരിനെയും സമീപിക്കാനുള്ള ശ്രമത്തിലാണ് കുടുംബമുള്ളത്. 

Bank Name: RBL Bank

Account Number:2223330027465678

Account name; Nirvaan A Menon

IFSC code: RATN0VAAPIS

UPI ID: assist.babynirvaan@icici

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ