Blood Sugar Level : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണം കഴിച്ചതിനുശേഷം ചെയ്യേണ്ട ഒരു കാര്യമിതാണ്

By Web TeamFirst Published Aug 11, 2022, 4:43 PM IST
Highlights

'ഭക്ഷണം കഴിച്ച ശേഷം 60 മുതൽ 90 മിനിറ്റിനുള്ളിൽ ഒരു ചെറിയ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് പ്രത്യേകിച്ചും സഹായകമാകും...' -  ഗുരുഗ്രാമിലെ മാക്സ് ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടർ-ഇന്റേണൽ മെഡിസിൻ & മെഡിക്കൽ അഡ്വൈസർ ഡോ. അശുതോഷ് ശുക്ല പറഞ്ഞു.

ഭക്ഷണം കഴിച്ച ശേഷം അൽപ നേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ടൈപ്പ് 2 പ്രമേഹം പോലുള്ള സങ്കീർണതകൾ ഒഴിവാക്കുന്നതിനും സഹായിക്കുന്നതായി പഠനം. 'സ്‌പോർട്‌സ് മെഡിസിൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ആളുകൾ സാധാരണയായി ഭക്ഷണം കഴിച്ചതിനു ശേഷമോ ഉറങ്ങാൻ കിടന്നതിന് ശേഷമോ അവരുടെ ജോലികളിലേക്ക് മടങ്ങുമ്പോൾ 10 മിനുട്ട് ചെറിയ നടത്തം ഉപാപചയപ്രവർത്തനത്തെ വർധിപ്പിക്കുകയും ദിവസം മുഴുവൻ കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കാനും ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

പ്രമേഹം, ഹൃദ്രോഗം എന്നിവയെ അകറ്റി നിർത്താൻ ഭക്ഷണത്തിനു ശേഷം നടക്കുന്നത് ശീലമാക്കണമെന്ന് ​ഗവേഷകർ പറയുന്നു.‍ 'ഭക്ഷണം കഴിച്ച ശേഷം 60 മുതൽ 90 മിനിറ്റിനുള്ളിൽ ഒരു ചെറിയ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായകമാകും...' -  ഗുരുഗ്രാമിലെ മാക്സ് ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടർ-ഇന്റേണൽ മെഡിസിൻ & മെഡിക്കൽ അഡ്വൈസർ ഡോ. അശുതോഷ് ശുക്ല പറഞ്ഞു.

ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോ​ഗ സഹായിക്കുമോ?

'സ്‌പോർട്‌സ് മെഡിസിൻ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഇൻസുലിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുൾപ്പെടെ നിരവധി ഹൃദയാരോഗ്യ സൂചകങ്ങളിൽ ഇരിക്കുന്നതിന്റെയോ നടക്കലിന്റെയോ സ്വാധീനം വിലയിരുത്തുന്ന ഏഴ് പഠനങ്ങളുടെ കണ്ടെത്തലുകൾ ഗവേഷകർ പരിശോധിച്ചു.  ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തി. നിങ്ങൾക്ക് ഹൃദ്രോഗമുണ്ടെങ്കിൽ, ഭക്ഷണത്തിന് ശേഷമുള്ള നടത്തം ആരംഭിക്കുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുക...'-  ഡോ. അശുതോഷ് ശുക്ല പറയുന്നു. 

'ഭക്ഷണം കഴിച്ച ശേഷം നടക്കുക വഴി ദഹനവ്യവസ്ഥ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കും. ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ അല്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്ന മരുന്നുകൾ കഴിക്കുകയാണെങ്കിൽ ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ഉപാപചയ പ്രവർത്തവം വർധിപ്പിക്കാനും സഹായിക്കും. ഓരോ ഭക്ഷണത്തിനു ശേഷവും 10 മിനിറ്റ് നീണ്ട നടത്തം, ദിവസം മുഴുവൻ കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കുകയും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും...' - ബോഡി സയൻസ് അക്കാദമിയുടെ സഹസ്ഥാപകനും എസിഇ സർട്ടിഫൈഡ് പേഴ്സണൽ ട്രെയിനർ വരുൺ റട്ടൻ പറയുന്നു.

30 കഴിഞ്ഞ സ്ത്രീകൾ അറിയാൻ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

അത്താഴത്തിന് ശേഷമുള്ള നടത്തം പ്രത്യേകിച്ചും പ്രയോജനകരമാണെന്നും ധാരാളം ആരോ​ഗ്യ​ഗുണങ്ങങ്ങൾ നൽകുന്നുണ്ടെന്നും ​ഗവേഷകർ പറയുന്നു. അത്താഴത്തിന് ശേഷമുള്ള നടത്തം ശരീരഭാരം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു. എന്നിരുന്നാലും, വേഗത്തിലുള്ള നടത്തത്തിന് പകരം ചെറിയ നടത്തമാണ് നല്ലത്. ഭക്ഷണത്തിനു ശേഷമുള്ള നടത്തത്തിന്റെ മറ്റ് ആരോ​ഗ്യഗുണങ്ങൾ...

1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
2. വയറിന് സമീപമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
3. നല്ല ഉറക്കം നൽകുന്നു.
4. ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
5. ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
6. ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു.

മങ്കിപോക്സ് ; ഇവർക്ക് രോ​ഗം പിടിപ്പെട്ടാൽ സങ്കീർണതകൾ കൂടുതൽ ആകാൻ സാധ്യത : പഠനം

 

click me!