വായിലെ ക്യാൻസർ; ഈ ലക്ഷണങ്ങൾ കണ്ടാൽ നിസാരമാക്കരുത്

By Web TeamFirst Published May 9, 2019, 5:17 PM IST
Highlights

തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുമെങ്കിലും പലപ്പോഴും അതിനെ അവഗണിക്കുന്നവരാണ് പകുതിയിലധികം പേരും. ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. പ്രായം കൂടുന്തോറും ഓറല്‍ ക്യാൻസർ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 45 വയസ്സിന് മുകളിലുള്ളവരിലാണ് ഈ കാന്‍സര്‍ ഏറ്റവുമധികം കാണുന്നത്. 

ശാരീരികമായും മാനസികമായും തളര്‍ത്തുന്ന രോ​ഗമാണ് ക്യാന്‍സര്‍. കൃത്യമായ രോഗനിര്‍ണയം നടത്താന്‍ കഴിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണം. വായിലെ ക്യാന്‍സറിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും. തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുമെങ്കിലും പലപ്പോഴും അതിനെ അവഗണിക്കുന്നവരാണ് പകുതിയിലധികം പേരും. 

ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. വിറ്റാമിന്റെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്‌നം എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോൾ പലപ്പോഴും ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ പെടുന്നവയാണ് ഇത് എന്നതാണ് സത്യം. രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച്‌ മാറ്റാവുന്ന ഒന്നാണ് ഓറൽ ക്യാന്‍സര്‍. 

പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. പ്രായവും ഓറല്‍ ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ട്. പ്രായം കൂടുന്തോറും ഓറല്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 45 വയസ്സിന് മുകളിലുള്ളവരിലാണ് ഈ കാന്‍സര്‍ ഏറ്റവുമധികം കാണുന്നത്. 

ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നുണ്ടെങ്കില്‍, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലെല്ലാം സൂക്ഷിക്കണം. പുരുഷന്മാരിലാണ് ഈ കാന്‍സര്‍ കൂടുതല്‍ കാണപ്പെടുന്നത്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓറല്‍ കാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. 

ഓറൽ ക്യാൻസർ എങ്ങനെ പ്രതിരോധിക്കാം...

ഒന്ന്...

പുകവലിയാണ്  ഓറല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം.സാധാരണയായി നാവില്‍ മുറിവോ മറ്റോ ഉണ്ടാവുമ്പോഴാണ് വേദന അനുഭവപ്പെടുക. എന്നാല്‍ ഇതൊന്നും ഇല്ലാതെ നാവില്‍ വേദന തോന്നുന്നുവെങ്കില്‍ ഡോക്ടറെ കാണണം. മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

രണ്ട്...

മദ്യപാനമാണ് മറ്റൊരു കാരണം. പുകവലിയും മദ്യപാനവും ശീലമുള്ളവര്‍  അത് എന്നന്നേക്കുമായി നിര്‍ത്തുക. ജങ്ക് ഫുഡുകളും മറ്റു ഡ്രിങ്ക്‌സും മദ്യവും എല്ലാം ക്യാന്‍സര്‍ സാധ്യത ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. 

മൂന്ന്...

വൃത്തിക്കുറവും വെയിലത്തുള്ള ജോലിയും ഓറല്‍ കാന്‍സറിന് കാരണമാകുന്നുണ്ട്. ഓറല്‍ സെക്‌സിലൂടെ ഓറല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ രീതിയിലുള്ള സെക്‌സ് ശീലിക്കുക. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യം. കൂടുതല്‍ നേരം വെയിലത്ത് നില്‍ക്കേണ്ടവർ അള്‍ട്രാവയലറ്റ് രശ്മികള്‍ ചുണ്ടിലും മുഖത്തും തട്ടാതെ സൂക്ഷിക്കണം. 


 

click me!