ചീത്ത കൊളസ്ട്രോള്‍ കുറയുന്നത് സ്ത്രീകളെ ബാധിക്കുന്നത് എങ്ങനെ; പഠനം പറയുന്നു...

By Web TeamFirst Published May 9, 2019, 2:29 PM IST
Highlights

കൊളസ്‌ട്രോളിന്‍റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. 

കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണെന്ന് എല്ലാവര്‍ക്കുമറിയാം.  പ്രായഭേദമന്യേ എല്ലാവര്‍ക്കും ദുരിതം തീര്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിന്‍റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍.

ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. 

എന്നാല്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നില ഒരു പരിധിയില്‍ താഴെ കുറയുന്നത് സ്ത്രീകളില്‍ സ്ട്രോക്ക് സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. ജേണല്‍ ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 45 വയസ്സിനിടയില്‍ പ്രായമുളള 27,937 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

എല്‍ഡിഎല്‍ കൊളസ്ട്രോള്‍ സാധാരണയായി മനുഷ്യര്‍ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ന് ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍ മൂലം ഈ കൊളസ്ട്രോള്‍ അമിതമായ അളവില്‍ കാണപ്പെടുന്നുണ്ട്. ഇതുമൂലം ഹൃദയധമിനികളില്‍ കൊഴുപ്പടിയുകയും അത് ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യും. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നില അളവില്‍ കൂടുതല്‍ കുറഞ്ഞ സ്ത്രീകള്‍ക്ക്  മറ്റുളളവെര ആപേക്ഷിച്ച് രണ്ടിരട്ടി സ്ട്രോക്ക് സാധ്യത കൂട്ടും. 


 

click me!