
വായിലെ കാൻസർ (oral cancer) പ്രധാനമായും പുകയിലയുടെ ഉപയോഗം മൂലമാണ് ഉണ്ടാകുന്നതെന്ന് വിദഗ്ധർ. പുകയില നിർത്തൽ ഇന്ത്യയിൽ ധാരാളം കാൻസർ കേസുകളും തടയുന്നതിനും കാൻസർ രോഗികളുടെ അതിജീവനം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും എയിംസ് പട്നയിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. അഭിഷേക് ശങ്കർ പറഞ്ഞു.
പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. അതിൽ 7 ദശലക്ഷത്തിലധികം മരണങ്ങൾ നേരിട്ടുള്ള പുകയില ഉപയോഗത്തിന്റെ ഫലമാണ്, അതേസമയം 1.2 ദശലക്ഷത്തിലധികം പേർ പുകവലിക്കാത്തവർ സെക്കൻഡ് ഹാൻഡ് പുകയിലായതിന്റെ ഫലമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Read more കാലില്‍ കാണപ്പെടുന്ന ക്യാന്‍സര്‍ ലക്ഷണം...
പുകയില ഉൽപന്നങ്ങൾ ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. രാജ്യത്ത് ഏകദേശം 13 ലക്ഷം പേരുടെ ജീവൻ അപഹരിക്കുന്നു. ആരോഗ്യകരമായ ഇന്ത്യക്ക്, പുകയില നിയന്ത്രണ നിയമങ്ങളും നയങ്ങളും ശക്തമാക്കുകയും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യേണ്ടത് നിർണായകമാണെന്ന് ഡൽഹി എയിംസ് റുമറ്റോളജി എച്ച്ഒഡി ഡോ. ഉമ കുമാർ പറഞ്ഞു.
ഓരോ ജീവനും വിലപ്പെട്ടതാണ്. ഓരോ വർഷവും 1.3 ദശലക്ഷം ഇന്ത്യക്കാരെ പുകയില സംബന്ധമായ അസുഖങ്ങൾ മൂലം നമുക്ക് നഷ്ടപ്പെടുന്നു. ക്യാൻസറിന് പുറമെ ശ്വാസകോശ രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിങ്ങനെയുള്ള വിട്ടുമാറാത്തതും ജീവൻ അപകടപ്പെടുത്തുന്നതുമായ നിരവധി അവസ്ഥകൾക്കും പുകയില ഒരു പ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
വായിലെ കാൻസർ...
വായിലെ ഉപരിതലത്തിൽ നേർത്ത പുറം പാളിയിൽ കാണുന്ന ആവരണകോശങ്ങൾ അനിയന്ത്രിതമായി വരുന്നതും അപകടകാരിയായ വളർച്ചയും അതിന്റെ വ്യാപനവുമാണ് വായിലെ കാൻസർ എന്ന് അറിയപ്പെടുന്നത്. ഓറൽ കാൻസറിന് നേരിട്ടും രോഗസാധ്യത വർധിപ്പിക്കുന്ന നിരവധി കാരണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പുകയിലയുടെയും (സിഗരറ്റ്, സിഗാർ പൈപ്പുകൾ) അതിന്റെ ഉപോത്പന്നങ്ങളുടെയും (പാൻ പരാഗ്, ഗുദ്ക്ക) ഉപയോഗം ആണ് പ്രധാന രോഗകാരണമായി കണക്കാക്കുന്നത്.
എങ്ങനെ പ്രതിരോധിക്കാം...?
പുകവലിയാണ് ഓറൽ കാൻസർ ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം.സാധാരണയായി നാവിൽ മുറിവോ മറ്റോ ഉണ്ടാവുമ്പോഴാണ് വേദന അനുഭവപ്പെടുക. എന്നാൽ ഇതൊന്നും ഇല്ലാതെ നാവിൽ വേദന തോന്നുന്നുവെങ്കിൽ ഡോക്ടറെ കാണണം. മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. മദ്യപാനമാണ് മറ്റൊരു കാരണം. പുകവലിയും മദ്യപാനവും ശീലമുള്ളവർ അത് എന്നന്നേക്കുമായി നിർത്തുക. ജങ്ക് ഫുഡുകളും മറ്റു ഡ്രിങ്ക്‌സും മദ്യവും എല്ലാം ക്യാൻസർ സാധ്യത ഇരട്ടിയാക്കി വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
പതിവായി നെഞ്ചെരിച്ചിലും വയറുവേദനയും ഛര്‍ദ്ദിയും; ക്യാന്‍സര്‍ ലക്ഷണങ്ങളോ!