ആഗോളതലത്തില്‍ തന്നെ രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ ഏറ്റവുമധികം കാരണമായി വരുന്നത് അര്‍ബുദമാണ്. പലപ്പോഴും സമയത്തിന് രോഗം കണ്ടെത്താതെ പോവുകയും ചികിത്സ ലഭ്യമാകാതെ പോവുകയും ചെയ്യുന്നതോടെയാണ് അര്‍ബുദം ജീവനെടുക്കുന്ന രീതിയിലേക്ക് എത്തുന്നത്. 

ക്യാന്‍സര്‍ അഥവാ അര്‍ബുദരോഗത്തെ ( Cancer Treatment ) കുറിച്ച് അറിയാത്തവര്‍ കാണില്ല. അര്‍ബുദം തന്നെ പല തരത്തിലും വരാം. പല അവയവങ്ങളെയും ബാധിക്കുന്നതിന് അനുസരിച്ചാണ് ഇത് വ്യത്യാസപ്പെടുന്നത്. അതുപോലെ തന്നെ അര്‍ബുദം ഓരോന്നിലെയും തീവ്രതയും ( Cancer Symptoms ) വ്യത്യസ്തമാണ്. 

ആഗോളതലത്തില്‍ തന്നെ രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ ഏറ്റവുമധികം കാരണമായി വരുന്നത് അര്‍ബുദമാണ്. പലപ്പോഴും സമയത്തിന് രോഗം കണ്ടെത്താതെ പോവുകയും ചികിത്സ ലഭ്യമാകാതെ പോവുകയും ചെയ്യുന്നതോടെയാണ് അര്‍ബുദം ജീവനെടുക്കുന്ന രീതിയിലേക്ക് എത്തുന്നത്. 

അല്ലാത്തപക്ഷം ഇന്ന് മിക്കയിനം അര്‍ബുദങ്ങള്‍ക്കും ഫലപ്രദമായി ചികിത്സ ലഭ്യമാണ്. ഇതിനായി ആദ്യം രോഗനിര്‍ണയം സമയത്തിന് നടക്കണം. രോഗലക്ഷണങ്ങള്‍ കാണുമ്പോഴേ പരിശോധന നടത്തിയാല്‍ മാത്രമേ ഈ രീതിയില്‍ ക്യാന്‍സര്‍ നിര്‍ണയം സമയത്തിന് നടക്കൂ. 

അത്തരത്തില്‍ കാലില്‍ കാണാന്‍ സാധ്യതയുള്ളൊരു ക്യാന്‍സര്‍ ലക്ഷണത്തെ കുറിച്ച് മാത്രം പ്രതിപാദിക്കുകയാണിനി. ചിലരുടെ കാലില്‍ ഞരമ്പുകള്‍ പുറത്തേക്ക് കാണുന്ന രീതിയില്‍ പിണഞ്ഞുകിടക്കുന്നത് കണ്ടിട്ടില്ലേ? നീലനിറത്തിലും ചുവന്ന നിറത്തിലുമെല്ലാം ഇത് വേരുകള്‍ പോലെയോ ചില്ലകള്‍ പോലെയോ പടര്‍ന്നുകിടക്കാം. 

രക്തം അവിടവിടെയായി കട്ട പിടിച്ചിരിക്കുന്ന അവസ്ഥയാണിത്. 'ഡീപ് വെയിന്‍ ത്രോംബോസിസ്' എന്നാണീ അവസ്ഥയെ മെഡിക്കലി വിളിക്കുന്നത്. ഒരു കാലില്‍ മാത്രം വീക്കം, വേദന, അപൂര്‍വ്വമായി രണ്ട് കാലുകളിലും വീക്കവും വേദനയും, ബാധിക്കപ്പെട്ട സ്ഥലത്തെ ചര്‍മ്മം ചുവന്നും നേര്‍ത്തും ഇരിക്കുന്ന അവസ്ഥ, ഞരമ്പുകള് പുറത്തേക്ക് തള്ളിയിരിക്കുന്ന അവസ്ഥ, അതില്‍ വേദന എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. 

പാന്‍ക്രിയാസ് എന്ന അവയവത്തെ ബാധിക്കുന്ന അര്‍ബുദത്തിന്‍റെ ലക്ഷണമായി ഇത് ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആമാശയത്തിന്‍റെ താഴ്ഭാഗത്തായി കാണുന്ന, ദഹനപ്രക്രിയയെ സുഗമമാക്കുന്ന, രക്തത്തിലെ ഷുഗര്‍ നില നിയന്ത്രിക്കുന്ന അവയവമാണ് പാന്‍ക്രിയാസ്. 

എന്നാല്‍ എല്ലായ്പോഴും ഇത് പാന്‍ക്രിയാസ് അര്‍ബുദത്തിന്‍റെ ലക്ഷണമാകണമെന്നില്ല. അല്ലാതെയും ഇങ്ങനെ സംഭവിക്കാം. പാന്‍ക്രിയാസ് അര്‍ബുദമടക്കം ചില അര്‍ബുദങ്ങളില്‍ രോഗികളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ടാകാമത്രേ. ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന പാന്‍ക്രിയാസ് അര്‍ബുദം തന്നെയാണ്. 

മഞ്ഞപ്പിത്തമാണ് പാന്‍ക്രിയാസ് അര്‍ബുദത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. മൂത്രം കടുത്ത നിറത്തിലാവുക, മലം ഇളം നിറത്തിലും ഗ്രീസ് പരുവത്തിലും ആവുക, ചര്‍മ്മത്തില്‍ നിരന്തരം ചൊറിച്ചില്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും പാന്‍ക്രിയാസ് അര്‍ബുദത്തെ സൂചിപ്പിക്കാം. ചിലരില്‍ ഓക്കാനവും, ശരീരഭാരം കുറയലും, വിശപ്പില്ലായ്മയും കാണാം. പാന്‍ക്രിയാസ് ബാധിക്കപ്പെടുന്നത് സ്വാഭാവികമായും പ്രമേഹത്തിലേക്കും നയിച്ചേക്കാം. ഇതിന്‍റെ ഭാഗമായി ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുകയും ദാഹം വര്‍ധിക്കുകയും ചെയ്തേക്കാം. 

Also Read:- മൂത്രമൊഴിക്കുമ്പോള്‍ വേദന;പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യം...

അറിയാം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ച്... നാം കഴിക്കുന്ന ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ പിഴവുകള്‍ മൂലവും പില്‍ക്കാലത്ത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പിടിപെടാം. ഇത് എല്ലാവരിലും എല്ലായ്‌പോഴും സംഭവിക്കുന്നു എന്നല്ല, മറിച്ച് സാധ്യതകളെ വര്‍ധിപ്പിക്കുന്നു എന്നതാണ്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന നാല് തരം ഭക്ഷണസാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. തീര്‍ച്ചയായും ഡയറ്റിലെ കരുതല്‍ ക്യാന്‍സര്‍ മാത്രമല്ല, മറ്റ് പല രോഗങ്ങളെയും ചെറുക്കാനും ദീര്‍ഘകാലത്തേക്ക് ആരോഗ്യത്തോടെ തുടരാനും സഹായിക്കും. ഇനി ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളിലേക്ക്... Read More...