
അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 10 ലക്ഷത്തിലധികം കുട്ടികൾക്കെന്ന് ശിശുരോഗ വിദഗ്‌ദ്ധർ. 18 വയസ്സിന് താഴെയുള്ള 10 ലക്ഷത്തിലധികം കുട്ടികൾക്ക് കൊവിഡ് 19 രോഗം കണ്ടെത്തിയതായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സും ചിൽഡ്രൻസ് ഹോസ്പിറ്റൽ അസോസിയേഷനും വ്യക്തമാക്കി.
പകർച്ചവ്യാധി ആരംഭിച്ചതുമുതൽ മൊത്തം 1,039,464 കുട്ടികൾക്ക് കൊവിഡ് -19 പോസിറ്റീവ് ടെസ്റ്റിന് വിധേയമാക്കി. നവംബർ 12 വരെ നടത്തിയ ടെസ്റ്റിൽ കുട്ടികളിൽ തന്നെ 111,946 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഖ്യ അമ്പരപ്പിക്കുന്നതാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്റ് ഡോ. സാലി ഗോസ പറഞ്ഞു.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലെ കൊവിഡിന്റെ ലക്ഷണങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ടാകും. പലപ്പോഴും കുട്ടികളില്‍ വൈകിയാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുക.
ശക്തി കുറഞ്ഞ നീണ്ടുനില്‍ക്കുന്ന പനി, ആലസ്യവും ക്ഷീണവും, തലവേദന, ചില കുട്ടികളില്‍ മണവും രൂചിയും നഷ്ടപ്പെടുക എന്നിവയാണ് കുട്ടികളിലെ പൊതുവായ കൊവിഡ് ലക്ഷണങ്ങള്‍. ചില കുട്ടികളില്‍ തൊലിപ്പുറത്ത് തടിപ്പും പുകച്ചിലും അനുഭവപ്പെടുന്നുണ്ടെന്നും ഡോ. സാലി പറഞ്ഞു.
കൊറോണയ്ക്ക് പിന്നാലെ 'ചപാരെ വൈറസ്; എബോളയ്ക്ക് തുല്യമെന്ന് വിദഗ്ധര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam