വിട്ടുമാറാത്ത ക്ഷീണം; കാരണങ്ങളും പ്രതിവിധികളും

By Web TeamFirst Published Apr 14, 2019, 10:42 PM IST
Highlights

സ്ത്രീകളില്‍ ക്ഷീണത്തെ കൂട്ടുന്ന ഘടകങ്ങള്‍ നിരവധിയാണ്. പോഷകക്കുറവ്, വീട്ടിലെയും ജോലിസ്ഥലത്തെയും സമ്മര്‍ദങ്ങള്‍, അമിതരക്തസ്രാവം, വിളര്‍ച്ച, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,ഉറക്കക്കുറവ്, അര്‍ബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍, വിഷാദം, ചിലയിനം മരുന്നുകള്‍ ഇവയെല്ലാം സ്ത്രീകളില്‍ ക്ഷീണത്തെ കൂട്ടാറുണ്ട്. 

നമ്മളില്‍ പലര്‍ക്കുമുളള പ്രശ്നമാണ് വിട്ടുമാറാത്ത ക്ഷീണം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ തുടങ്ങുന്നതാണ് ഈ ക്ഷീണം. വിവിധ രോഗങ്ങള്‍ ബാധിച്ച നല്ലൊരു ശതമാനം ആളുകളെയും വിട്ടുമാറാത്ത ക്ഷീണം ബാധിക്കാറുണ്ട്. രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം ഇവയും ക്ഷീണത്തിനും തളര്‍ച്ചക്കും ഇടയാക്കാറുണ്ട്. പ്രത്യേക കാരണമൊന്നുമില്ലാതെ ക്ഷീണം നല്‍കുന്ന 'ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം' ഒരു ദീര്‍ഘകാല ക്ഷീണരോഗമാണ്. ഭയം, വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്.‌

രാത്രി ഉറക്കമൊഴിഞ്ഞുള്ള ജോലി, വ്യായാമം ഇല്ലായ്മ, തൊഴില്‍സമ്മര്‍ദങ്ങള്‍, അനാരോഗ്യ മത്സരങ്ങള്‍, വിശ്രമം തീരെയില്ലാതെയുള്ള അമിതാധ്വാനം, ഫാസ്റ്റ്ഫുഡ് അടക്കമുള്ള പോഷകരഹിത ഭക്ഷണശീലങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ക്ഷീണമുണ്ടാക്കാറുണ്ട്.

ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതും ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും. വെയിലത്ത് പുറംപണിയെടുക്കുന്നവരില്‍ ഇത് കൂടുതലാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലും ക്ഷീണം വളരെ കൂടുതലാണ്.

ശാരീരികവും മാനസികവുമായ പ്രത്യേകതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ക്ഷീണം കൂട്ടും. ചെറിയ കായികാധ്വാനംകൊണ്ടുപോലും വാടിത്തളരുക, പഠനത്തെയും കളികളെയും ക്ഷീണം ബാധിക്കുക, ഇവ കുട്ടികളിലുണ്ടെങ്കില്‍ ശ്രദ്ധയോടെ കാണണം.

സ്ത്രീകളില്‍ ക്ഷീണത്തെ കൂട്ടുന്ന ഘടകങ്ങള്‍ നിരവധിയാണ്. പോഷകക്കുറവ്, വീട്ടിലെയും ജോലിസ്ഥലത്തെയും സമ്മര്‍ദങ്ങള്‍, അമിതരക്തസ്രാവം, വിളര്‍ച്ച, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,ഉറക്കക്കുറവ്, അര്‍ബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍, വിഷാദം, ചിലയിനം മരുന്നുകള്‍ ഇവയെല്ലാം സ്ത്രീകളില്‍ ക്ഷീണത്തെ കൂട്ടാറുണ്ട്. ക്ഷീണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം കാണേണ്ടതാണ്. 

ക്ഷീണത്തിന് പരിഹാരം ഉപ്പും പഞ്ചസാരയും...

ഉപ്പും പഞ്ചസാരയും അനുപാതത്തിൽ ചേര്‍ത്ത് ഒരു നുള്ളെടുത്ത് നാക്കിന്റെ അടിയിലായി വെച്ചാൽ ക്ഷീണം കുറയും. തലച്ചോറിലെ ഒരു കോശത്തില്‍ നിന്നു മറ്റൊരു കോശത്തിലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാണ് സെറോടോണിൻ. ഉപ്പ്, പഞ്ചസാര മിശ്രണത്തിന്‍റെ ഒറ്റ നുള്ള് കൃതിമ എനർജി ഡ്രിങ്കുകളെക്കാളും ഉത്തമമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇത് പരീക്ഷിച്ചിട്ടും ക്ഷീണം മാറിയില്ലെങ്കില്‍ ചികിത്സ തേടണം. കഠിനമായ ജോലി, രാത്രിയിലെ ഉറക്കമില്ലായ്മ, രക്തക്കുറവ്, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങള്‍, ഹൃദ്രോഗം, നിര്‍ജലീകരണം, വിഷാദം, മൂത്രനാളിയിലെ അണുബാധ എന്നിവ കൊണ്ടും ക്ഷീണം വരാം. അതിനാല്‍ ശരിയായ രോഗനിര്‍‌ണ്ണയം നടത്തണം. 
 

click me!