പ്രമേഹരോഗികൾക്ക് തക്കാളി കഴിക്കാമോ?

By Web TeamFirst Published Apr 14, 2019, 3:47 PM IST
Highlights

പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. 

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം.

എല്ലാ ആരോഗ്യഭക്ഷണങ്ങളിലും ജീവകങ്ങളും ധാതുക്കളും ഒരേ അളവിൽ ആയിരിക്കില്ല. പോഷകങ്ങൾ കൂടാതെ ഒരു ഭക്ഷണത്തിലെ ഗ്ലൈസെമിക് ഇൻഡക്സും പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് (GI) 55 അല്ലെങ്കില്‍ അതിലും കുറവോ ഉള്ള ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് യോജിച്ചത്. തക്കാളിയുടെ ജിഐ 30 ആണ്. അതുകൊണ്ട് തന്നെ തക്കാളി പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.

ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദ്രോഗസാധ്യത കുറയ്ക്കാൻ തക്കാളി കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. അതുപോലെ തന്നെ തക്കാളിയിൽ ലൈക്കോപ്പീൻ എന്ന ആന്‍റിഓക്സിഡന്‍റ് ധാരാളം ഉണ്ട്. ഇത് ഹൃദ്രോഹം, കാൻസർ, മക്യുലാർ ഡീജനറേഷൻ ഇവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

click me!