Omicron Symptom : ഈ രണ്ട് ശരീരഭാഗങ്ങളിലെ വേദന 'ഒമിക്രോണ്‍' സൂചനയാകാം...

Web Desk   | others
Published : Feb 15, 2022, 08:37 PM IST
Omicron Symptom : ഈ രണ്ട് ശരീരഭാഗങ്ങളിലെ വേദന 'ഒമിക്രോണ്‍' സൂചനയാകാം...

Synopsis

നേരത്തെയുണ്ടായിരുന്ന വകഭേദങ്ങളുടെ രോഗലക്ഷണങ്ങളൊക്കെ തന്നെയാണ് ഒമിക്രോണിലും പ്രധാനമായി വരുന്നത്. എങ്കിലും ചില ലക്ഷണങ്ങളുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങള്‍ പ്രകടമാണുതാനും

കൊവിഡ് 19 രോഗം ( Covid 19 Disease ) പരത്തുന്ന വൈറസിന്റെ പുതിയ വഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . രാജ്യം മൂന്നാം തരംഗത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ( third Wave ) ഈ ഘട്ടത്തില്‍ ഒമിക്രോണിനെ കുറിച്ച് കേട്ടറിവില്ലാത്തവര്‍ തന്നെ കുറവായിരിക്കും. 

നേരത്തേ രണ്ടാം തരംഗത്തിന് ഇടയാക്കിയ ഡെല്‍റ്റ എന്ന വകഭേദം ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗവ്യാപനം നടത്താന്‍ കഴിവുള്ള വകഭേദമായിരുന്നു. ഇതിനെക്കാളും മൂന്നിരട്ടിയിലധിക വേഗതയില്‍ രോഗവ്യാപനം നടത്തുന്ന വകഭേദമാണ് ഒമിക്രോണ്‍. 

അതേസമയം ഒമിക്രോണ്‍ കാര്യമായ രീതിയില്‍ രോഗതീവ്രത വര്‍ധിപ്പിക്കുന്നില്ല എന്നാണ് നിലവില്‍ റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. ധാരാളം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതും ഈ ഘട്ടത്തില്‍ രോഗതീവ്രത വര്‍ധിക്കാതിരിക്കാന്‍ സഹായിച്ചുവെന്നും കരുതാം. 

നേരത്തെയുണ്ടായിരുന്ന വകഭേദങ്ങളുടെ രോഗലക്ഷണങ്ങളൊക്കെ തന്നെയാണ് ഒമിക്രോണിലും പ്രധാനമായി വരുന്നത്. എങ്കിലും ചില ലക്ഷണങ്ങളുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങള്‍ പ്രകടമാണുതാനും. 

ഇതില്‍ പ്രധാനമാണ് ശരീരവേദന. കൊവിഡ് 19ന്റെ ലക്ഷണങ്ങളുടെ പട്ടികയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുന്ന ഒന്നാണ് ശരീരവേദന. എങ്കില്‍ കൂടിയും ഒമിക്രോണിന് ഇത് സവിശേഷമായും കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. അതില്‍ തന്നെ ശരീരത്തിന്റെ രണ്ടിടത്തെ വേദന കൃത്യമായും ഒമിക്രോണ്‍ ബാധയെ സൂചിപ്പിക്കുന്നതാകാമെന്നാണ് യുകെയിലെ 'സൂ കൊവിഡ് സ്റ്റഡി ആപ്പ്' ചൂണ്ടിക്കാട്ടുന്നത്. 

കാലിലും തോളുകളുടെ ഭാഗത്തുമുള്ള വേദനയാണ് ഇത്തരത്തില്‍ ഒമിക്രോണില്‍ അധികവും വരുന്നതെന്ന് 'സൂ കൊവിഡ് സ്റ്റഡി ആപ്പ്' പറയുന്നു. ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷണാഫ്രിക്കയില്‍ നിന്നും ഒരു സംഘം ആരോഗ്യവിദഗ്ധരും ഇതേ കാര്യം പിന്തുണയ്ക്കുന്നുണ്ട്. കാലിലും തോള്‍ഭാഗത്തും വേദനയെന്ന് കാട്ടിയാണേ്രത അവിടെ ആദ്യഘട്ടത്തില്‍ പല ഒമിക്രോണ്‍ രോഗികളും ചികിത്സയ്‌ക്കെത്തിയത്. 

കാലിലും തോള്‍ഭാഗത്തുമുള്ള വേദന എല്ലാവരിലും ഒരേ തീവ്രതയിലോ ഒരേ രീതിയിലോ ആയിരിക്കണമെന്നില്ലെന്നും ഇവര്‍ പറയുന്നു. വേദനയ്‌ക്കൊപ്പം തന്നെ ചിലരില്‍ മരവിപ്പ്, തളര്‍ച്ച, സൂചി കുത്തുന്നത് പോലുള്ള അനുഭവം എന്നിവയെല്ലാം അനുഭവപ്പെടാമത്രേ. 

എന്തുകൊണ്ടാണ് ഒമിക്രോണിന്റെ കാര്യത്തില്‍ ശരീരവേദന കൂടുന്നത് എന്നൊരു ചോദ്യവും ഇനി ഉയര്‍ന്നേക്കാം. ഇതിന് കൃത്യമായൊരു ഉത്തരം ഗവേഷകലോകത്തിന് നല്‍കാനായിട്ടില്ല. പൊതുവില്‍ വൈറല്‍ അണുബാധകളിലെല്ലാം ശരീരവേദന സാധാരണമാണ്. പേശി, എല്ലുകള്‍, സന്ധി, ലിഗമെന്റ്‌സ് എന്നിവയെ എല്ലാം വൈറല്‍ അണുബാധകള്‍ ബാധിക്കാം. ഇതുവഴി വേദനയും അനുഭവപ്പെടാം. 

എന്നാല്‍ ഒമിക്രോണ്‍ പലതവണ ജനിതകവ്യതിയാനത്തിന് വിധേയമായ വൈറസ് വകഭേദമാണ്. ഇത് പേശികളെയും എല്ലുകളെയും കൂടുതലായി ബാധിക്കുന്നതാകാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജലദോഷം, തലവേദന, തളര്‍ച്ച, തുമ്മല്‍, തൊണ്ടവേദന എന്നീ വിഷമതകളാണ് ഒമിക്രോണിന്റേതായി ആദ്യ അഞ്ച് ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്തായാലും ഇതിന് ശേഷം മാത്രമേ ശരീരവേദനയുടെ കാര്യം വരൂ. 

Also Read:- ഒമിക്രോണിന് ശേഷമുള്ള നീണ്ട കൊവിഡ് ലക്ഷണങ്ങൾ; ലോകാരോ​ഗ്യ സംഘടന പറയുന്നു

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്