പാനിക് അറ്റാക്ക് ഉണ്ടാകുന്ന സമയം എന്തെല്ലാമാണ് ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നത് ?

Published : Feb 20, 2025, 03:51 PM ISTUpdated : Feb 20, 2025, 08:38 PM IST
 പാനിക് അറ്റാക്ക് ഉണ്ടാകുന്ന സമയം എന്തെല്ലാമാണ് ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നത് ?

Synopsis

കാർ ഡ്രൈവ് ചെയ്യുന്ന സമയത്ത്, ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുമ്പോൾ, ഉറങ്ങാൻ പോകുമ്പോൾ, വലിയ ആൾക്കൂട്ടത്തിനിടയിൽ നിൽകുമ്പോൾ, ഒരു പ്രസംഗം നടത്താൻ സ്റ്റേജിൽ കയറുമ്പോൾ, റിലഷൻഷിപ് പ്രശ്നത്തിൽ ആകുമ്പോൾ, ആരോഗ്യത്തെപ്പറ്റി അമിതമായി ഉത്കണ്ഠപ്പെടുന്ന സമയത്ത് ഒക്കെ പാനിക് അറ്റാക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനാവാതെ പെട്ടെന്നു വലിയ പേടി അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? പെട്ടെന്ന് എന്തോ അപകടം സംഭവിക്കാൻ പോവുകയാണ്, മരിക്കാൻ പോവുകയാണ് എന്ന് പേടിച്ചുപോയ അവസ്ഥ ഉണ്ടായിട്ടുണ്ടോ? പാനിക് അറ്റാക്ക് (panic attack) എന്ന ഉത്കണ്ഠ കാരണം ഉണ്ടാകുന്ന അവസ്ഥയാണിത്. പാനിക് അറ്റാക്ക് ഉണ്ടാകുന്ന സമയം എന്തെല്ലാമാണ് ഒരു വ്യക്തിക്ക് അനുഭവപ്പെടുക എന്നു നോക്കാം

ശരീരത്തിൽ ഉണ്ടാകുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങൾ

●    നെഞ്ചിടിപ്പ് സാധാരണയിലും വളരെ ഉയരുന്നതായി തോന്നുക 
●    ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെടുക 
●    തലചുറ്റുക 
●    തലയ്ക്കോ ശരീരത്തിനോ മരവിപ്പ് അനുഭവപ്പെടുക 
●    വിയർക്കുക 
●    വിറയൽ അനുഭവപ്പെടുക 

മനസ്സിൽ ഉണ്ടാകുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങൾ:

●    നിയന്ത്രണം വിറ്റുപോകുമോ, മാനസിക നില കൈവിട്ടുപോകുകയാണോ എന്ന ഭയം 
●    മരിക്കാൻ പോകുകയാണോ, ഹാർട്ട് അറ്റാക്ക് ആണോ എന്ന പേടി 
●    ചുറ്റും നടക്കുന്നത് എന്തെന്ന് മനസ്സിലാക്കാൻ കഴിയാതെ വരുക  
●    സ്വയം ഇല്ലാതെയാകുന്നപോലെ അനുഭവപ്പെടുന്ന അവസ്ഥ 

മുകളിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും അല്പസമയത്തിനുള്ളിൽ മാറുകയും നോർമൽ ആയി മാറുകയും ചെയ്യുന്ന അവസ്ഥ പാനിക് അറ്റാക്ക് ഉള്ളവരിൽ അനുഭവപ്പെടും. എന്നാൽ ഇനി എപ്പോഴാണ് ഇത് വരിക എന്ന് മുൻകൂട്ടി അറിയാതെ വരുന്നു എന്നതിനാൽ എപ്പോഴും പേടി അനുഭവപ്പെടും. 

ഏതൊക്കെ സാഹചര്യങ്ങളിൽ പാനിക് അറ്റാക്ക് ഉണ്ടാകാം

കാർ ഡ്രൈവ് ചെയ്യുന്ന സമയത്ത്, ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുമ്പോൾ, ഉറങ്ങാൻ പോകുമ്പോൾ, വലിയ ആൾക്കൂട്ടത്തിനിടയിൽ നിൽകുമ്പോൾ, ഒരു പ്രസംഗം നടത്താൻ സ്റ്റേജിൽ കയറുമ്പോൾ, റിലഷൻഷിപ് പ്രശ്നത്തിൽ ആകുമ്പോൾ, ആരോഗ്യത്തെപ്പറ്റി അമിതമായി ഉത്കണ്ഠപ്പെടുന്ന സമയത്ത് ഒക്കെ പാനിക് അറ്റാക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

എങ്ങനെ മാറ്റിയെടുക്കാം

സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പാനിക് അറ്റാക്ക് മാറ്റിയെടുക്കാൻ കഴിയും. പാനിക് അറ്റാക്ക് എന്നത് അമിതമായ ഉത്കണ്ഠ കാരണം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് എന്ന് തിരിച്ചറിയുക എന്നതാണ് ആദ്യപടി. ഉത്കണ്ഠ കുറയ്ക്കാൻ ബ്രീത്തിങ് എക്സർസൈസ് സഹായകരമാണ്. പാനിക് അറ്റാക്ക് വന്നതിനുശേഷം പല സാഹചര്യങ്ങളെയും ഒഴിവാക്കുകയും, അമിതമായി ചിന്തിച്ചു വിഷമിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും. എന്നാൽ മുൻപ് പാനിക് ആയ സാഹചര്യങ്ങളെ ഫേസ് ചെയ്യാൻ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ തയ്യാറെടുക്കുമ്പോൾ ഉത്കണ്ഠ കുറയും. 

(ലേഖിക പ്രിയ വർ​ഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്.)

 

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?