മുഖത്തെ കറുത്ത പാട് മാറാൻ ഇതാ മൂന്ന് തരം പപ്പായ ഫേസ് പാക്കുകള്‍

By Web TeamFirst Published Apr 27, 2020, 4:01 PM IST
Highlights

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ മാറാൻ  വളരെ നല്ലതാണ് പപ്പായ. വീട്ടിൽ പരീക്ഷിക്കാവുന്ന പപ്പായ കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പപ്പായ കഴിക്കാന്‍ മാത്രമല്ല നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും ഏറെ നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചര്‍മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും തടയുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ മാറാനും വളരെ നല്ലതാണ് പപ്പായ. വീട്ടിൽ പരീക്ഷിക്കാവുന്ന പപ്പായ കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

പപ്പായ ഹണി ഫേസ് പാക്ക്...

മുഖക്കുരു മാറാന്‍ ഏറ്റവും നല്ല ഫേസ് പാക്കാണിത്. അരക്കപ്പ് പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം അൽപം തേൻ ചേർത്ത് മിശ്രിതമാക്കുക. ശേഷം പത്ത് മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകുക. 

ലോക്ക്ഡൗണ്‍ കാലത്ത് ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം....

പപ്പായ ലെമണ്‍ ഫേസ് പാക്ക്...

കണ്ണിന് താഴേയുള്ള കറുത്ത പാട്, വരണ്ട ചര്‍മ്മ എന്നിവ അകറ്റാന്‍ ഏറ്റവും മികച്ച പാക്കാണിത്. പപ്പായ, നാരങ്ങ നീര്, തേന്‍, തെെര്, മുട്ടയുടെ വെള്ള എന്നിവ നല്ല പോലെ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

പപ്പായ കുക്കുമ്പർ ഫേസ് പാക്ക്...

മുഖത്തെ ചുളിവുകൾ മാറാൻ ഏറ്റവും മികച്ചതാണ് പപ്പായ കുക്കുമ്പർ ഫേസ് പാക്ക്. വെള്ളരിക്കയുടെ നീരും പപ്പായയുടെ പേസ്റ്റും ഒരുമിച്ച് മിശ്രിതമാക്കിയ ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാല്‍‌ തണുത്ത വെള്ളത്തിലോ ചെറുചൂടു വെള്ളത്തിലോ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് പുരട്ടാവുന്നതാണ്. 

click me!