മുഖം സുന്ദരമാകാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

Published : Aug 04, 2023, 02:21 PM IST
മുഖം സുന്ദരമാകാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

Synopsis

മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റാൻ പപ്പായ ഫേസ് പാക്കുകൾ സഹായകമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ചർമ്മത്തെ ജലാംശം നൽകുകയും മങ്ങിയതോ വരണ്ടതോ ആകാതിരിക്കുകയും ചെയ്യും. 

ചർമ്മസംരക്ഷണത്തിന് മികച്ചൊരു പഴമാണ് പപ്പാ‌യ. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റാൻ പപ്പായ ഫേസ് പാക്കുകൾ സഹായകമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ചർമ്മത്തെ ജലാംശം നൽകുകയും മങ്ങിയതോ വരണ്ടതോ ആകാതിരിക്കുകയും ചെയ്യും. 

പഴുത്ത പപ്പായ മുഖത്തെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു, പൊട്ടൽ എന്നിവയ്‌ക്ക് കാരണമാകുന്ന അഴുക്കും എണ്ണയും നീക്കം ചെയ്‌തേക്കാം. പപ്പായ എൻസൈമുകളാൽ സമ്പുഷ്ടമാണ്. ഇത് സൂര്യതാപത്തെ ചികിത്സിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, കറുത്ത പാടുകൾ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാനും പപ്പായ ഉപയോഗിക്കുന്നു.

മുഖസൗന്ദര്യത്തിന് പപ്പായ ഈ രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ആദ്യം അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലക്ക് രണ്ട് ടീസ്പൂൺ പാൽ ചേർത്ത് നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.  മുഖത്തും കഴുത്തിലും ഈ പാക്ക് പുരട്ടിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം. പാലുൽപ്പന്നങ്ങളോട് അലർജി ഉള്ളവരാണ് നിങ്ങളെങ്കിൽ ഈ പാക്കിലേക്ക് പാൽ ചേർക്കരുത്. പകരം റോസ് വാട്ടർ ചേർക്കാവുന്നതാണ്.

രണ്ട്...

അര കപ്പ് പപ്പായ പേസ്റ്റ് അര കപ്പ് വെള്ളരിക്കയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം 10 മിനുട്ട് ഈ പാക്ക് മുഖത്തിടുക. മുഖത്തെ കറുപ്പം കരുവാളിപ്പമും മാറാൻ ഈ പാക്ക് സഹായിക്കും.

മൂന്ന്...

ചർമ്മത്തിലെ ടാനിനെ നേരിടാൻ പപ്പായ മികച്ചൊരു പഴമാണ്. കാൽ കപ്പ് തൈരിനൊപ്പം അര കപ്പ് പപ്പായ പേസ്റ്റ്, ഒരു ടീസ്പൂൺ റോസ് വാട്ടർ, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

നിങ്ങളൊരു പ്രമേഹ​രോ​ഗിയാണോ? ജിഐ കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ