മുഖത്തെ ചുളിവുകൾ അകറ്റാൻ പപ്പായ ഫേസ് പാക്കുകൾ

Published : Oct 23, 2022, 02:53 PM ISTUpdated : Oct 23, 2022, 02:57 PM IST
മുഖത്തെ ചുളിവുകൾ അകറ്റാൻ പപ്പായ ഫേസ് പാക്കുകൾ

Synopsis

പപ്പായയിലെ ഫൈറ്റോകെമിക്കലുകളും ശക്തിയേറിയ എൻസൈമുകളുമാണ് ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നത്.  

പാടുകൾ, പൊള്ളൽ, ത്വക്ക് രോഗങ്ങൾ എന്നിവ സുഖപ്പെടുത്തുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമാണ് പപ്പായ.
പഴുത്ത പപ്പായ മുഖത്ത് ഉപയോഗിക്കുന്നത് ചർമം മനോഹരമാക്കാൻ മികച്ച മാർഗമാണ്. പപ്പായയിലെ ഫൈറ്റോകെമിക്കലുകളും ശക്തിയേറിയ എൻസൈമുകളുമാണ് ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നത്.  

ചർമ്മത്തെ മൃദുവാക്കാനും ചെറുപ്പമുള്ളതാക്കാനും ഇതിലെ ഘടകങ്ങൾ സഹായിക്കും. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പപ്പായ പല രീതികളിൽ ഉപയോഗിക്കാം.

പപ്പായയിലെ ലൈക്കോപീൻ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്നതിൻറെ ലക്ഷണങ്ങളോട് പൊരുതുകയും ചർമം അയഞ്ഞുപോകുന്നത് തടയുകയും ചെയ്യും. പപ്പായയിൽ ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ചുളിവുകൾ കുറയ്ക്കുന്നതിന് സഹായകമാണ്. മുഖസൗന്ദര്യത്തിന് പപ്പായ രണ്ട് രീതിയിൽ ഉപയോ​ഗിക്കാം.

ഒന്ന്...

വരണ്ട ചർമ്മത്തെ മികച്ചതാക്കാനും ജലാംശം നൽകി തിളക്കം നൽകാനും മികച്ചതാണ് ഓറഞ്ചും തേനും കൊണ്ടുള്ള ഫേസ് പാക്കുകൾ.  തേനിൽ അടങ്ങിയ ആന്റിമൈക്രോബയൽ ഇഫക്റ്റുകൾ പപ്പായയുമായി കലരുമ്പോൾ ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുകയും മൃദുവായ ചർമ്മം നൽകുകയും ചെയ്യുന്നു. ആദ്യം പപ്പായയുടെ പൾപ്പ് എടുക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ തേൻ ചേർത്തിളക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് ശേഷം കഴുകി കളയുക.

രണ്ട്...

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ചർമ്മത്തിൻറെ ഇലാസ്തികത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സുഷിരങ്ങൾ ശക്തമാക്കുകയും ചർമ്മത്തെ ടോൺ ചെയ്യാനും ഇത് ഉപയോഗപ്രദമാണ്. പപ്പായ കഷണങ്ങൾ നന്നായി അരച്ചെടുക്കുക. മുട്ടയുടെ വെള്ള അടിക്കുക. പപ്പായയിൽ മുട്ടവെള്ള മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പരത്തുക.15 മിനിറ്റ് നേരം കാത്തിരിക്കുക. ചുളിവുകളെ ചെറുക്കാൻ ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഇടാം.

'കൊളസ്ട്രോൾ' എന്ന വില്ലൻ ; ശ്രദ്ധിക്കാം അഞ്ച് കാര്യങ്ങൾ

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം