കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ​ദഹനപ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published May 28, 2021, 9:58 AM IST
Highlights

ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, നല്ല ഉറക്കം, സമ്മർദ്ദം അകറ്റുക എന്നിവയാണ് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കായി പിന്തുടരേണ്ട കാര്യങ്ങളെന്ന് ഡോ. അപർണ പറയുന്നു. 

കൊവിഡ് ഭേദമായവരിൽ മിക്കവർക്കും പലവിധ ശാരീരിക പ്രയാസങ്ങൾ കണ്ട് വരുന്നു. ക്ഷീണം, കിതപ്പ്, ശരീരവേദന, ശ്വാസംമുട്ടൽ എന്നിവയാണ് കാണുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ പേരിലും കണ്ട് വരുന്നതായാണ്  റിപ്പോർട്ടുകൾ.

കൊവിഡ് മുക്തരായവരിൽ  അടിവയറ്റിലെ വേദന, വയറിളക്കം, കരൾ വീക്കം, പാൻക്രിയാസ് പ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ ആളുകൾ അവഗണിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. 

ദഹന സംബന്ധമായ പ്രശ്നങ്ങളുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലെ ലാപ്രോസ്കോപ്പിക്, ബരിയാട്രിക് സർജൻ ഡോ. അപർണ ഗോവിൽ ഭാസ്‌കർ പറഞ്ഞു.

കൊവിഡ് 19 ചികിത്സയിൽ ഒന്നിലധികം മരുന്നുകൾ ഉൾപ്പെടുന്നു. ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, സ്റ്റിറോയിഡുകൾ എന്നിവ കൊവിഡ് രോഗികളിലും ഉപയോഗിക്കേണ്ടതുണ്ട്. ഇത് വീണ്ടെടുക്കൽ ഘട്ടത്തിൽ കുടലിന്റെ പ്രവർത്തനത്തെ ബാധിക്കാമെന്ന് ഡോ. അപർണ പറഞ്ഞു. 

ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, നല്ല ഉറക്കം, സമ്മർദ്ദം അകറ്റുക എന്നിവയാണ് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കായി പിന്തുടരേണ്ട കാര്യങ്ങളെന്ന് ഡോ. അപർണ പറയുന്നു. കലോറി കുറഞ്ഞതും എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.

ഡയറ്റ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എണ്ണമയമുള്ളതും എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധിക്കണം. പഞ്ചസാര ഒഴിവാക്കുക. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണമെന്നും അവർ പറഞ്ഞു.

കൊവിഡിന്റെ ബി.1.617 വകഭേദം 53 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

പതിവായി ഭക്ഷണത്തിൽ സലാഡുകൾ, പഴങ്ങൾ, തൈര് എന്നിവ ഉൾപ്പെടുത്തണം. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ പതിവ് വ്യായാമവും വളരെ പ്രധാനമാണ്. പുറത്തു പോകാൻ കഴിയുന്നില്ലെങ്കിൽ, വീട്ടിൽ തന്നെ ലഘു വ്യായാമങ്ങൾ ചെയ്യുക. നല്ല ആരോഗ്യത്തിന് ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണെന്നും ഡോ. അപർണ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!