ടൈപ്പ് 2 പ്രമേഹമുള്ളവർ ഈ സമയത്ത് വ്യായാമം ചെയ്യുന്നത് കൂടുതൽ നല്ലത്, കാരണം

Published : May 27, 2023, 02:29 PM IST
ടൈപ്പ് 2 പ്രമേഹമുള്ളവർ ഈ സമയത്ത് വ്യായാമം ചെയ്യുന്നത് കൂടുതൽ നല്ലത്, കാരണം

Synopsis

' ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്തപ്പോൾ ഗ്ലൂക്കോസ് നിയന്ത്രണത്തിൽ പുരോഗതി ഉണ്ടായതായി കണ്ടെത്തി...- മസാച്യുസെറ്റ്‌സിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ​ഗവേഷകൻ ഡോ. ജിംഗി ക്യാൻ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നത് ​ഗുണം ചെയ്യുമെന്ന് പഠനം. 'ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്തപ്പോൾ ഗ്ലൂക്കോസ് നിയന്ത്രണത്തിൽ  പുരോഗതി ഉണ്ടായതായി കണ്ടെത്തി...' - മസാച്യുസെറ്റ്‌സിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ​ഗവേഷകൻ ഡോ. ജിംഗി ക്യാൻ പറഞ്ഞു.

ബ്രിഗാമിലെയും ജോസ്ലിൻ ഡയബറ്റിസ് സെന്ററിലെയും ഗവേഷകരുടെ ഒരു സംഘം അമിതഭാരമുള്ളവരും ടൈപ്പ് 2 ഡയബറ്റിസ് രോഗനിർണയം നടത്തിയവരുമായ 2,400-ലധികം ആളുകളിൽ നിന്ന് ഡാറ്റ പരിശോധിച്ചു. പഠനത്തിന്റെ ആദ്യ വർഷത്തെ ഡാറ്റ അവലോകനം ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് മിതമായതും ഊർജ്ജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.

ടൈപ്പ് 2 പ്രമേഹം കൂടുതലും മുതിർന്നവരെയാണ് ബാധിക്കുന്നത്. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഇൻസുലിൻ വേണ്ട രീതിയിൽ ഉപയോഗിക്കാത്തതോ ആയ ഒരു രോഗമാണ് ടെെപ്പ് 2 പ്രമേഹം. 

കോശങ്ങളിലേക്ക് ഗ്ലൂക്കോസ് (പഞ്ചസാര) കൊണ്ടുപോകാൻ ഇൻസുലിൻ സഹായിക്കുന്നു. അതിനാൽ, ഇൻസുലിൻ പ്രശ്‌നമുണ്ടാകുമ്പോൾ രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു. ഇതിനെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നും വിളിക്കുന്നു.

പതിവായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിന് ഇരയാകുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. പ്രമേഹം ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു. ടൈപ്പ് 2 പ്രമേഹം ഉള്ളപ്പോൾ ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും വിദ​ഗ്ധർ പറയുന്നു.

Read more ശരീരത്തിന് വേണം വിറ്റാമിൻ കെ ; ഈ ഭക്ഷണങ്ങൾ കഴിക്കൂ

'പ്രമേഹമുള്ള ആളുകൾക്ക് നാഡീ ക്ഷതം, കാഴ്ച, കേൾവി പ്രശ്നങ്ങൾ, വൃക്കരോഗം, ഹൃദ്രോഗം, അകാല മരണം എന്നിവ ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശാരീരികമായി സജീവമായിരിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗം പോലുള്ള ഗുരുതരമായ പ്രമേഹ സംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു...' - ഡയബറ്റിസ് യുകെയിലെ റിസർച്ച് കമ്മ്യൂണിക്കേഷൻസ് മേധാവി ഡോ. ലൂസി ചേമ്പേഴ്‌സ് പറഞ്ഞു. ഡയബറ്റിസ് കെയർ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. 
 

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ