Perfume Day 2023 : സു​ഗന്ധം പരത്തുന്ന പെർഫ്യൂമിനുമുണ്ട് ഒരു ​ദിനം ; അറിയാം ചിലത്

Published : Feb 16, 2023, 04:49 PM ISTUpdated : Feb 16, 2023, 05:06 PM IST
Perfume Day 2023  :  സു​ഗന്ധം പരത്തുന്ന പെർഫ്യൂമിനുമുണ്ട് ഒരു ​ദിനം ; അറിയാം ചിലത്

Synopsis

പെർഫ്യൂമുകൾ ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാജ പെർഫ്യൂമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വ്യാജ ഉത്പന്നത്തിന് ഒരിക്കലും യഥാർഥ ഉത്പന്നത്തിന്റെ ഗുണം ഉണ്ടായിരിക്കുകയില്ല. സുഗന്ധം പെട്ടെന്ന് നഷ്ടമാകൽ, ചർമത്തിന് അസ്വസ്ഥത, വസ്ത്രത്തിൽ കറയാകൽ എന്നിവയാണ് വ്യാജ പെർഫ്യൂമുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള ദോഷം.  

പ്രണയദിനത്തിന് ശേഷം വരുന്ന ഒരു ദിനമാണ് പെർഫ്യൂം ഡേ ( Perfume Day 2023). വാലന്റെെൻസ് ഡേയ്ക്ക് പലരും സമ്മാനമായി നൽകുന്ന ഒന്നാണ് പെർഫ്യൂം. പല സു​ഗന്ധത്തിലുള്ള പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. റോസാപ്പൂവോ ചോക്ലേറ്റോ അങ്ങനെ ഏതിന്റെ സു​ഗന്ധത്തിലുള്ള പെർഫ്യൂമുകൾ സമ്മാനിക്കാം.   

ചിലപ്പോൾ ആത്മാവ് തിരികെ വരുന്ന ഒരു പഴയ കുപ്പി നിങ്ങൾ കണ്ടെത്തും. സുഗന്ധദ്രവ്യങ്ങൾക്ക് നിങ്ങളെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്. വികാരങ്ങൾ ഉണർത്താനും നിങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകളിലേക്ക് നിങ്ങളെ കൊണ്ടുപോകാനും ഇതിന് കഴിവുണ്ടെന്ന് ഫ്രഞ്ച് കവി ബോഡ്‌ലെയർ പെർഫ്യൂമിനെ കുറിച്ച് പറയുന്നു. പെർഫ്യൂമുകൾക്ക് നിങ്ങളുടെ വ്യക്തിത്വത്തെ ഉയർത്താനും കഴിയും. 

പെർഫ്യൂമുകൾ ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാജ പെർഫ്യൂമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വ്യാജ ഉത്പന്നത്തിന് ഒരിക്കലും യഥാർഥ ഉത്പന്നത്തിന്റെ ഗുണം ഉണ്ടായിരിക്കുകയില്ല. സുഗന്ധം പെട്ടെന്ന് നഷ്ടമാകൽ, ചർമത്തിന് അസ്വസ്ഥത, വസ്ത്രത്തിൽ കറയാകൽ എന്നിവയാണ് വ്യാജ പെർഫ്യൂമുകൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള ദോഷം.

സുഗന്ധം ലഭിക്കാൻ ധാരാളം പെർഫ്യൂം ഉപയോഗിക്കേണ്ടതില്ല. അമിത ഉപയോഗം രൂക്ഷഗന്ധം ഉണ്ടാക്കുകയും മറ്റുള്ളവർക്ക് അസ്വസ്ഥത തോന്നാൻ കാരണമാവുകയും ചെയ്യും. കക്ഷം, പിൻ കഴുത്ത്, കൈ മുട്ടുകൾ എന്നിവിടങ്ങളിലാണ് പെർഫ്യൂം പ്രയോഗിക്കേണ്ടത്. മിതമായ അളവിലായിരിക്കണം ഉപയോഗം. കുളി കഴിഞ്ഞയുടനെ പെർഫ്യൂം ഉപയോഗിക്കുന്നതാണ് ഉചിതം. എന്നാൽ ശരീരം നന്നായി തുടച്ച് വെള്ളമെല്ലാം പോയി എന്ന് ഉറപ്പു വരുത്തണ്ടതുണ്ട്. ഇത് സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും. 

ശരീരത്തിൽ ഉപയോഗിക്കേണ്ട പെർഫ്യൂമകൾ വസ്ത്രത്തിൽ ഉപയോഗിക്കുന്ന ‌ചിലരുണ്ട്. അത് സുഗന്ധം കൂടുതൽ നേരം നിലനിൽക്കും എന്ന ചിന്തയാണ് കാരണം. എന്നാൽ ഇത് തെറ്റാണ്. ശരീരത്തിലെ നാച്യുറൽ ഓയിലുകളുമായി പ്രവർത്തിക്കുമ്പോഴാണ് പെർഫ്യൂമുകളിൽ നിന്ന് കൂടുതൽ സുഗന്ധം ഉണ്ടാവുക.

അമിതമായ ചൂടും ജലാംശവും ഉള്ള സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിച്ചാൽ ഇതിന്റെ സുഗന്ധം നഷ്ടമാകും. പെർഫ്യൂമിലെ രാസപദാർഥങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടമാകുന്നതാണ് ഇതിന് കാരണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിലാണ് പെർഫ്യൂം സൂക്ഷിക്കേണ്ടത്.

വേനല്‍ക്കാലം വരവായി; ഡയറ്റില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...

 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി