
കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് പൊലീസ്. ക്രമസമാധാന പരിപാലന ചുമതലയുള്ള പോലീസുകാര്‍ക്ക് കൊവിഡ് സൃഷ്ടിച്ച ഭീഷണി മറികടക്കാന്‍ പ്രവൃത്തിയിലും, പതിവുചര്യകളിലും കാതലായ മാറ്റം വരുത്തിയേ മതിയാകൂ.
ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സാമൂഹിക അകലം കൃത്യമായി പാലിക്കണം.
2. ഡ്യൂട്ടി സമയത്ത് കൃത്യമായി മാസ്‌ക് (തുണി അല്ലെങ്കില്‍ ഡബിള്‍ ലെയര്‍ മാസ്‌ക്) ധരിക്കണം.
3. കൈകള്‍ ഇടയ്ക്കിടെ ഹന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
4. വാഹന പരിശോധനാസമയങ്ങളിലും മറ്റ് പരിശോധനാസമയങ്ങളിലും കയ്യുറകള്‍ ധരിക്കേണ്ടതാണ്.
5. ഡ്യൂട്ടി സമയത്ത് ഉപയോഗിക്കുന്ന വസ്തുക്കളായ ലാത്തി, വയര്‍ലെസ് സെറ്റ് മുതലായവ കൈമാറ്റം ചെയ്യുന്നതിന് മുമ്പായി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
6. ഡ്യൂട്ടി സമയത്ത് ആഹാരം കഴിക്കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കായോ മാസ്‌ക്കും കയ്യുറയും മാറ്റേണ്ടിവന്നാല്‍ വീണ്ടും ധരിക്കുന്നതിന് ആവശ്യമായ മാസ്‌ക്കും കയ്യുറയും കൂടെ കരുതുക.
7. ഉപയോഗിച്ച മാസ്‌ക്കും കയ്യുറകളും വലിച്ചെറിയാതെ യഥാവിധി നിര്‍മാര്‍ജ്ജനം ചെയ്യുക.
8. ദിവസവും യൂണിഫോം മാറി ധരിക്കേണ്ടതാണ്. ഒരു കാരണവശാലും യൂണിഫോം പരസ്പരം മാറി ഉപയോഗിക്കാന്‍ പാടില്ല.
9. വീട്ടില്‍ എത്തിയാല്‍ ഉടനെ ധരിച്ച വസ്ത്രങ്ങളും യൂണിഫോമും മാറി ഡിറ്റര്‍ജെന്റില്‍ കഴുകേണ്ടതും, കുളിച്ച് വ്യക്തിശുചിത്വം വരുത്തേണ്ടതുമാണ്. അതിനുശേഷം മാത്രമേ വീട്ടില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam