Skin Care : വീട്ടില്‍ മാതളമുണ്ടോ? 'സ്കിൻ' ഭംഗിയാക്കാൻ ഇതുമതി

Published : Sep 04, 2022, 03:41 PM ISTUpdated : Sep 04, 2022, 03:43 PM IST
Skin Care : വീട്ടില്‍ മാതളമുണ്ടോ? 'സ്കിൻ' ഭംഗിയാക്കാൻ ഇതുമതി

Synopsis

മാതളത്തിലടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. എത്തരത്തിലെല്ലാമാണ് സ്കിൻ ഭംഗിയാക്കാനും, സ്കിൻ പ്രശ്നങ്ങള്‍ക്ക് ആശ്വാസമാകാനും മാതളത്തിന് കഴിയുകയെന്ന് കൂടി നോക്കാം. 

ചര്‍മ്മം അഴകും ആരോഗ്യവും തിളക്കമുള്ളതുമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നാല്‍ ചര്‍മ്മ പരിപാലനത്തിനായി നീക്കിവയ്ക്കാൻ സമയമില്ലെന്നതാണ് മിക്കവരുടെയും പരാതി. സ്കിൻ  ഭംഗിയാക്കാൻ എപ്പോഴും പുറമെക്ക് ചെയ്യുന്ന സ്കിൻ കെയര്‍ തന്നെ വേണമെന്നില്ല.

വലിയൊരു പരിധി വരെ ഭക്ഷണത്തിലൂടെയും ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കും. അത്തരത്തില്‍ സഹായകരമായൊരു പഴമാണ് മാതളം. മാതളത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രധാനമായും വിളര്‍ച്ച (അനീമിയ) ഉള്ളവര്‍ രക്തം വര്‍ധിപ്പിക്കാൻ ആണ് മാതളം കഴിക്കാറ്. ഇത് ചര്‍മ്മത്തിനും ഏറെ ഗുണകരമായ പഴമാണ്. 

മാതളത്തിലടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. എത്തരത്തിലെല്ലാമാണ് സ്കിൻ ഭംഗിയാക്കാനും, സ്കിൻ പ്രശ്നങ്ങള്‍ക്ക് ആശ്വാസമാകാനും മാതളത്തിന് കഴിയുകയെന്ന് കൂടി നോക്കാം. 

ഒന്ന്...

മാതളത്തിലുള്ള വൈറ്റമിൻ-സി, മുഖക്കുരു പൊട്ടി മുഖചര്‍മ്മം കേടാകുന്നത് തടയാൻ സഹായിക്കുന്നു. അതുപോലെ തന്നെ ബാക്ടീരിയ- ഫംഗസ് എന്നിവയ്ക്കെതിരെയും ഇവ പ്രവര്‍ത്തിക്കുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും സഹായകമാണ്. 

രണ്ട്...

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളാണ് പ്രധാനമായും വെയിലേല്‍ക്കുമ്പോള്‍ ചര്‍മ്മത്തെ ബാധിക്കുന്നത്. മാതളത്തിലുള്ള ആന്‍റി-ഓക്സിഡന്‍റുകള്‍ യുവിരശ്മികളില്‍ നിന്ന് ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാണ്. സണ്‍സ്ക്രൻ പതിവായി ഉപയോഗിച്ചില്ലെങ്കില്‍ പക്ഷേ, യു വി കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തിന് വീണ്ടും വീണ്ടും പ്രഹരമേല്‍ക്കുമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. 

മൂന്ന്...

ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നത് തടയാനും മാതളത്തിന് സഹായിക്കാൻ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സിയും ആന്‍റി-ഓക്സിഡന്‍റുകളുമാണ് ഇതിന് സഹായിക്കുന്നത്. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതം സൂക്ഷിക്കുകയും കേടായ കോശങ്ങളെ ശരിപ്പെടുത്തുന്നതിനുമാണ് ഇത് സഹായകമാവുക. 

നാല്...

മാതളത്തിന്‍റെ കുരു, അഥവാ വിത്ത് നല്ലൊരു എക്സ്ഫോളിയേറ്ററായി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ അടിഞ്ഞുകിടക്കുന്ന അഴുക്കും അമിതമായ എണ്ണമയവും കളയാനും സഹായിക്കുന്നു. ഇതുവഴി മുഖക്കുരു കൂടുന്നതോ, മുഖക്കുരു പൊട്ടി മുഖചര്‍മ്മം ചീത്തയാകുന്നതോ തടയപ്പെടുന്നു.

Also Read:- കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍; ഇതെങ്ങനെ തയ്യാറാക്കാമെന്നും നോക്കാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ