Asthma : കുട്ടികളിലെ ആസ്ത്മ തടയാം; പുതിയ പഠനം പറയുന്നത്...

By Web TeamFirst Published Dec 1, 2021, 5:18 PM IST
Highlights

'ആസ്ത്മയുള്ള കുട്ടികൾക്ക് കൊവിഡ് പിടിപെട്ടാൽ ​ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കാരണം കുട്ടികളിൽ ശ്വാസകോശഭാ​ഗം ചുരുങ്ങിയ നിലയിലാകും. അത് പോലെ തന്നെ ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകും. ഇത് രണ്ടും കാരണം അവരുടെ ശ്വാസകോശം സാധാരാണരീതിയിൽ ആയിരിക്കില്ല. കൊവിഡ് ബാധിക്കുമ്പോൾ ശ്വാസകോശത്തിൽ കൂടുതൽ ഭാരം വരികയാണ്...' -  അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു. 

ആസ്ത്മയുള്ള (asthma) കുട്ടികളിൽ കൊവിഡ് (covid 19) ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. 2020 മാർച്ചിനും 2021 ജൂലൈയ്ക്കും ഇടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്കോട്ട്‌ലൻഡിൽ താമസിക്കുന്ന 5 മുതൽ 17 വയസ്സുവരെയുള്ളവർക്കിടയിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെക്കുറിച്ച് പഠനത്തിൽ വിശദീകരിക്കുന്നു.

'ദ ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ' (The Lancet Respiratory Medicine) ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. എഡിൻബർഗ്, ഗ്ലാസ്ഗോ, സ്ട്രാത്ത്ക്ലൈഡ് സർവകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ആസ്ത്മയുള്ള കുട്ടികളിൽ കൊവിഡ് ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നതായി പഠനത്തിൽ പറയുന്നു. തുടർന്ന് ആസ്ത്മയുള്ള കുട്ടികളിൽ കൊവിഡ് ബാധിച്ചാലുള്ള അപകടസാധ്യതയെ കുറിച്ചും ​ഗവേഷകർ പരിശോധിച്ചു.

'ആസ്ത്മ ഉള്ള കുട്ടികളിൽ കൊവിഡ് ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ആസ്ത്മയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് പ്രധാനമാണ്...- സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ പ്രൊഫസർ അസീസ് ഷെയ്ഖ് പറഞ്ഞു.

 

 

ആസ്ത്മയുടെ ലക്ഷണങ്ങളുള്ളസ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ കൊവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയുടെ ആദ്യം വിശകലനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

ഈ കണ്ടെത്തലുകൾ ഇന്ത്യൻ സാഹചര്യത്തിലും പ്രധാനമാണ്. കാരണം ഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ഡൽഹിയിലെ ഉയർന്ന അളവിലുള്ള മലിനീകരണം ആസ്ത്മ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. കൂടാതെ, ഏകദേശം ആറ് ശതമാനം ഇന്ത്യൻ കുട്ടികളും ആസ്ത്മ രോഗികളാണെന്ന് കണക്കാക്കപ്പെടുന്നു. ആസ്ത്മ ഉള്ളവർക്ക് വാക്സിനേഷൻ നൽകുന്നത് ഗുരുതരമായ കൊവിഡ്-19 ഫലങ്ങളിൽ നിന്ന് കൂടുതൽ പ്രധാനപ്പെട്ട സംരക്ഷണം നൽകുന്നു.

ലോകമെമ്പാടുമുള്ള 78 ദശലക്ഷം കുട്ടികളെ ആസ്ത്മ ബാധിക്കുന്നു. 2018-ലെ ഗ്ലോബൽ ആസ്ത്മ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ കുട്ടികളിൽ ആറ് ശതമാനം പേർക്ക് ആസ്ത്മയുണ്ട്. ഇന്ത്യയിലെ ആകെ ആസ്ത്മ രോഗികളുടെ എണ്ണം 1.5 - 2 കോടി വരുമെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡോക്ടർ പറയുന്നത്...

'ആസ്ത്മയുള്ള കുട്ടികൾക്ക് കൊവിഡ് പിടിപെട്ടാൽ ​ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കാരണം കുട്ടികളിൽ ശ്വാസകോശഭാ​ഗം ചുരുങ്ങിയ നിലയിലാകും. അത് പോലെ തന്നെ ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകും. ഇത് രണ്ടും കാരണം അവരുടെ ശ്വാസകോശം സാധാരാണരീതിയിൽ ആയിരിക്കില്ല.

കൊവിഡ് ബാധിക്കുമ്പോൾ ശ്വാസകോശത്തിൽ കൂടുതൽ ഭാരം വരികയാണ്. അപ്പോൾ കുട്ടികളിൽ ഓക്സിൻ വീണ്ടും കുറയുന്നു. അത് കൊണ്ട് ആസ്ത്മയുള്ള കുട്ടികൾ അവർ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഇൻഹേലർ ക്യത്യമായി ഉപയോ​ഗിക്കുക. കാരണം ഇത് ശ്വാസകോശത്തിൽ വീക്കം കണ്ട്രോൾ ചെയ്തുവയ്ക്കേണ്ടി വരില്ല. കുട്ടികളിലെ ആസ്ത്മ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു.

ബ്രോങ്കിയോലൈറ്റിസ്, ന്യൂമോണിയ എന്നിവ ഉണ്ടായാൽ കുട്ടികൾക്ക് ശ്വാസതടസ്സവും ചുമയും പിന്നീട് ആസ്ത്മയും ഉണ്ടാകാൻ സാധ്യതയേറെയാണ്. ചുറ്റുപാടുമുള്ള പൊടികള്‍, പഞ്ഞി, തുണി, കടലാസ് എന്നിവ അലർജിക്ക് കാരണമാകാം. വളര്‍ത്തു മൃഗങ്ങൾ, പൂച്ച, പട്ടി, പക്ഷികൾ എന്നിവയുടെ സാമീപ്യവും അലർജി ഉണ്ടാക്കാം. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ബഡ്ഷീറ്റുകൾ വൃത്തിയായി വയ്ക്കുക, കമ്പിളി, പഞ്ഞി സാധനങ്ങൾ ഒഴിവാക്കുക. വളർത്തു മൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. 

വായു മലിനീകരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് എയിംസ് ഡയറക്ടർ

click me!