എപ്പോഴും ക്ഷീണം തോന്നാറുണ്ടോ; നിസാരമായി കാണരുതേ...

By Web TeamFirst Published Jan 31, 2020, 10:11 PM IST
Highlights

സാധാരണയില്‍ കവിഞ്ഞുള്ള ക്ഷീണം എപ്പോഴും ശ്രദ്ധിക്കണം. ദൈനംദിന പ്രവൃത്തികളില്‍ നിന്നും നിങ്ങളെ തടയുന്ന രീതിയില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്ന് ഡോക്ടറെ കണ്ടു പരിശോധിക്കണം.

മരുന്ന് കഴിച്ച് നോക്കി, എന്നിട്ടും ക്ഷീണം കുറയുന്നില്ല, രാവിലെ എണീക്കുമ്പോഴെ ക്ഷീണത്തോടെയാണ് എഴുന്നേൽക്കുന്നത് ഇങ്ങനെ പറയുന്ന ചിലരുണ്ട്. അമിത ക്ഷീണം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരിക്കലും അത് നിസാരമായി കാണരുത്. ക്ഷീണം ഒരു രോ​ഗ ലക്ഷണമാണെന്നാണ് നാച്ചർ മെഡിസിൻ ചെസ്റ്റ് എന്ന പുസ്തകത്തിന്റെ രചയിതാവും ‍ഡോക്ടറുമായ ഡോ. എല്ലെൻ കാമി പറയുന്നു. ക്ഷീണത്തിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങളാണ് താഴേ ചേർക്കുന്നത്...

തെെറോയ്ഡ്...

ഭൂരിഭാഗം സ്ത്രീകളിലും കാണപ്പെടുന്ന രോഗാവസ്ഥയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ മൂലം ശരീരത്തിന് പലതരം അസുഖങ്ങൾ ഉണ്ടാകും. അമിതക്ഷീണം, മലബന്ധം, അമിതവണ്ണം, എപ്പോഴും ശരീരത്തിന് തണുപ്പ്, വരണ്ട ചർമ്മം ഇവയൊക്കെയാണ് തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങൾ. ഹോർമോൺ ഗുളികകൾ മുടങ്ങാതെ കഴിക്കലാണ് ഒരേയൊരു പ്രതിവിധി.

ഡിപ്രഷൻ...

സാധാരണ മാനസികാവസ്ഥകളിൽ നിന്ന് വ്യത്യസ്തമാണ് ഡിപ്രഷൻ. തീവ്രമായ രോഗാവസ്ഥകളിലൂടെയാണ് ഈ രോഗികൾ കടന്നുപോവുക. ക്ഷീണം, അലസത, പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങൾ, നിയന്ത്രിക്കാനാവാത്ത അലറിക്കരച്ചിൽ, അസഹ്യമായ തലവേദന, സന്ധിവേദന, ഈറ്റിംഗ് ഡിസോഡർ, ഉറക്കമില്ലായ്മ, വായിലെ തൊലിയടർന്ന് പോവുക തുടങ്ങിയവയൊക്കെയാണ് രോഗ ലക്ഷണങ്ങൾ.

സ്ലീപ് അപ്നിയ...

സുഖനിദ്രയിൽ ശ്വാസകോശത്തിലേക്ക് വായു കടന്നുപോകുന്ന വഴിയിൽ ഉണ്ടാകുന്ന തടസ്സം മൂലം ശ്വാസംകിട്ടാതെ ഉണരുന്ന അവസ്‌ഥയാണ് സ്ലീപ് അപ്നിയ. അധികം കൂർക്കം വലിക്കുന്നവർക്കും അമിതവണ്ണം ഉള്ളവർക്കും സാധാരണയായി സ്ലീപ് അപ്നിയ കണ്ട് വരുന്നു. ഇതുമൂലം ഉറക്കം ശരിയാകാതെ ഉന്മേഷം നഷ്‌ടപ്പെടുന്നു.

പ്രമേഹം...

 ഒരു വ്യക്തിയ്ക്ക് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, കൂടിയ ദാഹം, വിശപ്പ്, അമിതക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. മധുരം ഒഴിവാക്കി, ഇൻസുലിൻ, ഗുളികകൾ എന്നിവയാണ് ചികിത്സാമാർഗങ്ങൾ.   

കരൾ രോ​ഗങ്ങൾ...

മഞ്ഞപ്പിത്തം, മദ്യപാനം, പാരമ്പര്യംമൂലമുള്ള കരള്‍രോഗങ്ങള്‍ എല്ലാംതന്നെ കടുത്ത ക്ഷീണത്തിനിടയാക്കാറുണ്ട്. ഛര്‍ദി, ഓക്കാനം ഇവയോടൊപ്പം ക്ഷീണംകൂടി ഉണ്ടാകുമ്പോള്‍ കരള്‍രോഗി തീര്‍ത്തും അവശനാകുന്നു. സിറോസിസ് പോലുള്ള ഗുരുതരമായ കരള്‍രോഗവും അതിന്റെ ഭാഗമായ പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം അളവില്ലാതെ രക്തം ഛര്‍ദിക്കുന്നതും വിളര്‍ച്ചയ്ക്കും തത്ഫലമായി ക്ഷീണം അധികരിക്കാനും ഇടയാക്കിയേക്കും.

 

click me!