
കൊവിഡ് ടെസ്റ്റ് വീഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച് ബോളിവുഡ് താരം പ്രീതി സിന്റ. ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ 'കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ' ഉടമസ്ഥരില്‍ ഒരാള്‍ കൂടിയായ പ്രീതി ഇപ്പോള്‍ ദുബായിലാണ് ഉള്ളത്.
ഐപിഎല്ലുമായി സംബന്ധിക്കുന്ന എല്ലാവരും കടുത്ത ജാഗ്രതയോടെയാണ് ദുബായില്‍ തുടരുന്നത്. 3-4 ദിവസങ്ങള്‍ക്കിടെ കൃത്യമായി കൊവിഡ് ടെസ്റ്റ് നടത്തും. നേരത്തേ നിശ്ചയിച്ച പ്രകാരം വളരെ ചുരുക്കം പേരുമായി മാത്രമായിരിക്കും സമ്പര്‍ക്കം. ഭക്ഷണം പോലും പുറത്തുനിന്ന് വരുത്തുന്ന സാഹചര്യമില്ല.
'ബയോ ബബിള്‍' എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്. ഒരു സംഘം ആളുകള്‍ മാത്രം പരസ്പരം ബന്ധപ്പെടുന്നു. ഒരു കാരണവശാലും പുറത്തുനിന്ന് ഒരാള്‍ക്ക് ഇതിനകത്തേക്ക് പ്രവേശനം ലഭിക്കില്ല.
തന്റെ ഇരുപതാമത് കൊവിഡ് ടെസ്റ്റാണിതെന്നാണ് വീഡിയോയില്‍ പ്രീതി പറയുന്നത്. ഇതോടെ താനൊരു 'കൊവിഡ് ടെസ്റ്റ് റാണി'യായി മാറിയെന്നും പ്രീതി തമാശരൂപത്തില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ പ്രീതിയുടെ മൂക്കില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തക സാമ്പിളെടുക്കുന്ന രീതിയെ പലരും വിമര്‍ശിക്കുകയാണ്.
ശരിയായ രീതിയിലല്ല സാമ്പിളെടുക്കുന്നതെന്നും, ഇങ്ങനെയല്ല ടെസ്റ്റ് നടത്തേണ്ടത് എന്നുമെല്ലാം കമന്റുകള്‍ വരികയാണ്. എന്തായാലും ഇത്തരത്തിലുള്ള കമന്റുകള്‍ക്കൊന്നും താരം മറുപടി നല്‍കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam