പാചകം കഴിഞ്ഞാല്‍ പിന്നെ ഈ ക്വാറന്‍റൈന്‍ കാലത്ത് ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ് ആയത് 'ഗാർഡനിങ്' തന്നെയാണ്.  സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ വീട്ടിൽ പച്ചപ്പ് നിറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അക്കൂട്ടത്തിലിതാ ബോളിവുഡ് സുന്ദരി പ്രീതി സിന്‍റയുമുണ്ട്. ഫ്ലാറ്റിനുള്ളില്‍ വെറുതേ പച്ചപ്പ് നിറയ്ക്കുക അല്ല പ്രീതി ചെയ്തത്. അടുക്കളത്തോട്ടത്തില്‍  കിടിലന്‍ കൃഷികള്‍ തന്നെയാണ് താരം ചെയ്തിരിക്കുന്നത്.

തനിക്ക് ഈ കൃഷിയിലൂടെ ലഭിച്ചത് എന്തൊക്കെയാണെന്നും പ്രീതി വീഡിയോകളിലൂടെ ആരാധകരോട് പങ്കുവച്ചു. ഒരു വീഡിയോയില്‍ അടുക്കളത്തോട്ടത്തിൽ നിന്ന് തക്കാളി പറിക്കുന്ന പ്രീതിയയെ ആണ് കാണുന്നത്. സന്തോഷവും അഭിമാനവും ഉണ്ടെന്നും ഗാർഡനിങും മണ്ണിനോട് അടുത്തിടപ്പെടുന്നതും ഇത്രമാത്രം മനസ്സിന് സമാധനം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും പ്രീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് കാപ്‌സിക്കം പറിക്കുന്ന വീഡിയോയും പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. നമുക്ക് ആവശ്യമുള്ള പച്ചക്കറി വീട്ടിൽ തന്നെ വിളയിക്കുക എന്നത് എത്ര മനോഹരമാണ് എന്നു പറഞ്ഞാണ് പ്രീതി വീഡിയോ പങ്കുവച്ചത്. അടുക്കളത്തോട്ടത്തിൽ സമയം ചിലവഴിക്കാനും പരിപാലിക്കാനും പഠിപ്പിച്ചതിനും പ്രചോദിപ്പിച്ചതിനും തന്റെ അമ്മയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രീതി കുറിച്ചു. 

 

 

ഇപ്പോൾ തനിക്ക് സമ്പൂർണ അടുക്കളത്തോട്ടമുണ്ടെന്നും താനേറെ അതിനെ ഇഷ്ടപ്പെടുന്നുവെന്നും പ്രീതി പറയുന്നു. ലോക്ഡൗണ്‍ കാലത്തെ പാചക പരീക്ഷണങ്ങളുടെ ചിത്രങ്ങളും വർക്കൗട്ട് വീഡിയോകളുമൊക്കെ പ്രീതി  ആരാധകര്‍ക്കായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. 
 

Also Read: ലോക്ക്ഡൗണ്‍ കാലത്ത് പൂന്തോട്ടത്തിലെ തൂണില്‍ പ്രീതി സിന്‍റയുടെ വര്‍ക്കൗട്ട്; വൈറലായി വീഡിയോ...