Hair Fall : മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്; റെസിപ്പി

Web Desk   | Asianet News
Published : Mar 04, 2022, 05:39 PM ISTUpdated : Mar 04, 2022, 05:40 PM IST
Hair Fall  :  മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്; റെസിപ്പി

Synopsis

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് ഗുണം ചെയ്യും. കാരണം അവ കൊളാജൻ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. നെല്ലിക്കയിൽ വിറ്റാമിൻ സി, അമിനോ ആസിഡുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ മുടിക്ക് പോഷകഗുണങ്ങൾ നൽകുന്നു. 

മുടികൊഴിച്ചിൽ (hair fall) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ജനിതകവും ഹോർമോൺ വ്യതിയാനങ്ങളും കൂടാതെ സമ്മർദ്ദകരമായ ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടിക്ക് പതിവായി എണ്ണ പുരട്ടുന്നതും ഹെയർ മാസ്‌കുകൾ ഉപയോ​ഗിക്കുന്നതും മാത്രമല്ല മുടിയ്ക്ക് ആന്തരിക പോഷണവും ആവശ്യമാണ്.

മുടി വളരെ പെട്ടെന്ന് പൊട്ടിപോകുന്നുണ്ടെങ്കിൽ  അത് പോഷകാഹാരക്കുറവ് മൂലമാകാം. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് മുടിയുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് ഡയറ്റീഷ്യൻ റിച്ച ദോഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

വിറ്റാമിൻ സി  (vitamin C) അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് ഗുണം ചെയ്യും. കാരണം അവ കൊളാജൻ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. നെല്ലിക്കയിൽ വിറ്റാമിൻ സി, അമിനോ ആസിഡുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ മുടിക്ക് പോഷകഗുണങ്ങൾ നൽകുന്നു. നെല്ലിക്ക തലയോട്ടിയിലെ ഒപ്റ്റിമൽ പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

നെല്ലിക്കയും കറിവേപ്പിലയും ചേർത്തുള്ള ഡ്രിങ്ക് മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു. മൊത്തത്തിലുള്ള മുടി സംരക്ഷണ പ്രശ്നത്തിന് ലളിതവും ഫലപ്രദവുമായ പാനീയമാണിത്. രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും നെല്ലിക്കയും കറിവേപ്പിലയും ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. കറിവേപ്പിലയും നെല്ലിക്കയും ഉപയോഗിക്കുമ്പോൾ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. എങ്ങനെയാണ് നെല്ലിക്കയും കറിവേപ്പിലും കൊണ്ടുള്ള ഡ്രിങ്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

മൂന്ന് നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കുക. ശേഷം ഒരു പിടി കറിവേപ്പില നെല്ലിക്കയും അൽപം വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ആവശ്യമെങ്കിൽ അൽപം കുരുമുളക് പൊടിയും ഉപ്പും ചേർക്കാം. ശേഷം ഈ ജ്യൂസ് ദിവസവും രാവിലെ ഒരു ​ഗ്ലാസ് കുടിക്കുക. മുടികൊഴിച്ചിൽ അകറ്റാൻ മികച്ചൊരു ഡ്രിങ്കാണിത്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ