
രഞ്ജിത്തിന്റെ വയസ്സ് 13, അച്ഛൻ രാജേഷ്കുമാർ കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഞങ്ങളുടെ രോഗിയാണ്. കഴിഞ്ഞമാസം, രഞ്ജിത്തും അച്ഛനൊപ്പം ഞങ്ങളെ കാണുവാൻ ആശുപത്രിയിൽ എത്തിയിരുന്നു. വിവരങ്ങൾ തിരക്കുന്നതിനിടെ ഞാൻ പറഞ്ഞു; " മാസങ്ങളായി സ്കൂൾ ഇല്ലാത്തതുകൊണ്ടായിരിക്കുമല്ലേ രഞ്ജിത് അൽപ്പം തടിച്ചിട്ടുണ്ട്.
അച്ഛൻ പറഞ്ഞു," അവന്റെ അമ്മയും അമ്മുമ്മയും ഒക്കെ വളരെ സന്തോഷത്തിലാണ്. അവൻ സുന്ദരനായി, ആരോഗ്യവാനായി എന്നൊക്കെയാണ് അവർ പറയുന്നത്. കളികുറവ്, എപ്പോഴും ഇരുന്നുള്ള പഠിത്തവും സിനിമകാണലുമൊക്കെയാണ്, ഡോക്ടർ ഉപദേശിക്കണം എനിക്ക് പേടിയാണ്". ഞാൻ വളരെതന്ത്രപരമായി വിഷയം മാറ്റി. പലതും സംസാരിച്ചശേഷം ഈ പ്രായത്തിൽ കുഞ്ഞുങ്ങളുടെ ഭക്ഷണത്തെകുറിച്ചും, ശരീരം അനങ്ങിയുള്ള വ്യായാമത്തെക്കുറിച്ചും രഞ്ജിത്തിന് ഇഷ്ടപ്പെടുന്ന ഭാഷയിൽ സംസാരിച്ചു. അച്ഛനോട് ആംഗ്യം കാട്ടിയിട്ട്
ഞാൻ അവനോട് പറഞ്ഞു
രക്തത്തിലെ കൊളസ്ട്രോളും, HbA1c യും എല്ലാം വെറുതെ ഒന്ന് നോക്കിവയ്ക്കാം ബെയ്സ്ലൈൻ വാല്യുവളരെ അധികം പ്രയോജനപ്പെടും."ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ പെട്ടന്നാണ് അവൻ സമ്മതം മൂളിയത്. അരമണിക്കൂർ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ അച്ഛനും മകനും നന്നായി ഞെട്ടി. HbA1c 9.6% റാന്റംഗ്ളൂക്കോസ് 316, കൊളസ്ട്രോൾ 231, SGPT 55 IU/L രാജേഷ്കുമാർ പെട്ടിക്കരഞ്ഞു കൊണ്ട് പ്രത്യക്ഷപെട്ടു. ഞാൻ പറഞ്ഞു, "ഇത് ഇവിടെ സ്ഥിരമാണ്, പണ്ടൊക്കെ കുഞ്ഞുങ്ങളിലെ പ്രമേഹം എന്നു പറയുന്നത് അപൂർവമായി കാണുന്ന ടൈപ്പ് 1 പ്രമേഹമായിരുന്നു.
എന്നാൽ ഭക്ഷണത്തിലെ അധികമായകൊഴുപ്പും, ശാരീരിക വ്യായാമത്തിന്റെ കുറവും മുതിർന്നവരിൽ കാണുന്ന ടൈപ്പ് 2 ഡയബറ്റിസ് കുഞ്ഞുങ്ങളിലേക്കും എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ നമ്മൾ രക്തപരിശോധന നടത്തിയില്ലായിരുന്നെങ്കിൽ രോഗം കണ്ടെത്തുവാൻ ഇനിയും വൈകിയേനെ. അപ്പോഴേക്കും നമുക്ക്പലനഷ്ടങ്ങളുംസംഭവിച്ചിരിക്കും. ഒട്ടുംതന്നെഭയക്കേണ്ട നമുക്കുഫലപ്രദമായ ചികിത്സാപ്രതിരോധമാർഗങ്ങൾ ഉടനെ സ്വീകരിക്കാം."
അച്ഛനമ്മമാർ ശ്രദ്ധിക്കുക, കുഞ്ഞുങ്ങൾക്കുവേണ്ടത് അവരുടെ പ്രായത്തിനനുയോജ്യമായപോഷകാഹാരവും, വ്യായാമവും, ഉറക്കവുമാണ്. അമിതമായി ആഹാരം കൊടുത്ത് അവരെ സ്നേഹിച്ചു കൊല്ലരുത്.
എഴുതിയത്:
ഡോ. ജ്യോതിദേവ്കേശവദേവ് MD, FACE (യ എസ്എ),
FRCP (ലണ്ടൻ), FRCP (ഗ്ലാസ്ഗ്), FRCP (എഡിൻ),FACP
Chairman, Jothydev’s Diabetes Research Centers, Kerala
jothydev@gmail.com