കൊവിഡ് 19; പ്രിയങ്കയുടെ സംശയങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ മറുപടി പറയുന്നു

Web Desk   | Asianet News
Published : Mar 25, 2020, 06:08 PM IST
കൊവിഡ് 19; പ്രിയങ്കയുടെ സംശയങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ മറുപടി പറയുന്നു

Synopsis

ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാരായ ടെഡ്രോസ്, മരിയ വാന്‍ കെര്‍ഖോവ് ‌എന്നിവരുമായി പ്രിയങ്ക ഇന്‍സ്റ്റഗ്രാം ടി.വി. ലൈവിലൂടെ സംസാരിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പങ്കുവച്ചത്. 

കൊറോണ പറ്റി നിരവധി വ്യാജ വാർത്തകൾ പ്രചരിച്ച് വരികയാണ്. ഏത് വിശ്വസിക്കണമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇങ്ങനെയൊരു അവസരത്തില്‍ ആളുകള്‍ക്ക് ശരിയായ കാര്യങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നു തന്നെ ചോദിച്ചറിയാനുള്ള അവസരമുണ്ടാക്കിയിരിക്കുകയാണ്‌ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര. 

ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാരായ ടെഡ്രോസ്, മരിയ വാന്‍ കെര്‍ഖോവ് ‌എന്നിവരുമായി പ്രിയങ്ക ഇന്‍സ്റ്റഗ്രാം ടി.വി. ലൈവിലൂടെ സംസാരിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പങ്കുവച്ചത്. ആരാധകര്‍ അയച്ച ചോദ്യങ്ങളും പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഈ അസുഖവുമായി സംബദ്ധിച്ചുള്ള ആശങ്കകളും നടി ഡോക്ടര്‍മാരുമായി ചര്‍ച്ചചെയ്തതതു.  പ്രിയങ്ക കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജോനാസിനൊപ്പം ന്യൂയോര്‍ക്കില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വരികയാണ്.

കൊറോണയുമായി ബന്ധപ്പെട്ടുള്ള സംശയത്തിന് ഡോക്ടർമാർ ക്യത്യമായ മറുപടി നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലും ഗ്ലോബല്‍ സിറ്റിസണിലും പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കളാണ് കൊറോണയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍കുന്ന ഡോക്ടറുമാരുമായി എനിക്ക് ഇങ്ങനെയൊരു ആശയവിനിമയത്തിന് അവസരമൊരുക്കിയത്. എല്ലാവരും ഈ  വീഡിയോ കാണണമെന്നാണ് പ്രിയങ്ക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

ക്വാറന്റീൻ രസകരമായ അനുഭവമാണ്. നമ്മുടെ ജീവിതങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞ ദിവസങ്ങളാണിത്. ഇത് സിനിമയല്ല, ജീവിതമാണ്. ളരെ തിരക്കുള്ള ഷെഡ്യൂളുകൾ ഉള്ളവരായിരുന്നു ഞങ്ങൾ. എല്ലാം പെട്ടെന്ന് ഇല്ലാതായി. പെട്ടെന്നാണ് എല്ലാം എല്ലാം മാറിമറിഞ്ഞത്. ഒരുപക്ഷേ നിങ്ങൾ എല്ലാവർക്കും അങ്ങനെ തന്നെയായിരക്കും'', പ്രിയങ്ക പറയുന്നു. 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ