ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പ്രോബയോട്ടിക്സ് : ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?

Published : Nov 02, 2023, 02:56 PM IST
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പ്രോബയോട്ടിക്സ് : ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?

Synopsis

ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്തുന്നതിനും ഹൃദയാരോഗ്യത്തിനും സഹായകമാണ് പ്രോബയോട്ടിക്സ്. ഏറ്റവും സാധാരണമായ പ്രോബയോട്ടിക് ഭക്ഷണങ്ങളിൽ ഒന്നാണ് തൈര്. ഇത് നല്ല ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നു.  

രക്തസമ്മർ​ദ്ദം ഇന്ന് പലരിലും കണ്ടുവരുന്നു. പലകാരണങ്ങൾ കൊണ്ടാണ് ബിപി കൂടുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം, സമ്മർദ്ദം, ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഹൈപ്പർടെൻഷൻ കേസുകളുടെ വർദ്ധനവിന് കാരണമാകുന്നു. രക്തസമ്മർദ്ദം ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ജീവിതശൈലി മാറ്റങ്ങളും ഭക്ഷണക്രമവും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.  

അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, അതുപോലെ സാറ്റുറേറ്റഡ് ഫാറ്റ്, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, പഴങ്ങളും, പച്ചക്കറികളും കഴിക്കാത്തതുമെല്ലാം രക്തസമ്മർദ്ദം കൂടുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ചിലർ അമിതമായി പുകവലിക്കുന്നവരും മദ്യം ഉപയോഗിക്കുന്നവരുമായിരിക്കും. ഇവരിലും അമിതമായി രക്തസമ്മർദ്ദം കണ്ടുവരുന്നുണ്ട്. ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ചേർക്കുന്നത് ആൻറി ഹൈപ്പർടെൻസിവ് ഫലങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. തൈര്, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. 

'ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദം, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഒരു സാധാരണ ആരോഗ്യപ്രശ്നമാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കുന്നു. പുരുഷന്മാരിൽ 19%, സ്ത്രീകളിൽ 17% എന്നിവയിൽ നിന്ന് യഥാക്രമം 24%, 21% എന്നിങ്ങനെ ഹൈപ്പർടെൻഷന്റെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്...'- ക്ലിനിക്കൽ ഡയറ്റീഷ്യൻ കാജൽ അഗർവാൾ പറയുന്നു.

"കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക്സ്, ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കൾ, രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രോബയോട്ടിക്സ് മതിയായ അളവിൽ കഴിക്കുമ്പോൾ വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. നല്ല ബാക്ടീരിയകൾ ദഹനത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തുന്നു...- കാജൽ അഗർവാൾ പറഞ്ഞു.

ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്തുന്നതിനും ഹൃദയാരോഗ്യത്തിനും സഹായകമാണ് പ്രോബയോട്ടിക്സ്. ഏറ്റവും സാധാരണമായ പ്രോബയോട്ടിക് ഭക്ഷണങ്ങളിൽ ഒന്നാണ് തൈര്. ഇത് നല്ല ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നു.

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ശീലമാക്കാം ഈ അഞ്ച് പാനീയങ്ങൾ

 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ