'ലെന പറഞ്ഞ കാര്യങ്ങള്‍ തെറ്റ്'; പ്രതികരണ വീഡിയോയുമായി സൈക്യാട്രിസ്റ്റ്...

Published : Nov 02, 2023, 02:04 PM IST
'ലെന പറഞ്ഞ കാര്യങ്ങള്‍ തെറ്റ്'; പ്രതികരണ വീഡിയോയുമായി സൈക്യാട്രിസ്റ്റ്...

Synopsis

പല കാര്യങ്ങളിലും ആധികാരികമായി ലെന സംസാരിച്ചുവെന്നും അവര്‍ അവകാശവാദമുന്നയിച്ച പലതും സത്യമല്ലെന്നും ചൂണ്ടിക്കാട്ടി മനശാസ്ത്ര വിദഗ്ധര്‍ തന്നെ രംഗത്തുവരികയാണിപ്പോള്‍. 

നടി ലെന അടുത്തിടെ ഒരു അഭിമുഖത്തിനിടെ പറഞ്ഞ ചില കാര്യങ്ങള്‍ വലിയ രീതിയിലാണിപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മനശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ലെന തന്‍റേതായ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചത്. എന്നാല്‍ പല കാര്യങ്ങളിലും ആധികാരികമായി ലെന സംസാരിച്ചുവെന്നും അവര്‍ അവകാശവാദമുന്നയിച്ച പലതും സത്യമല്ലെന്നും ചൂണ്ടിക്കാട്ടി മനശാസ്ത്ര വിദഗ്ധര്‍ തന്നെ രംഗത്തുവരികയാണിപ്പോള്‍. 

യൂട്യൂബറും സൈക്യാട്രിസ്റ്റുമായ ഡോ. നിവ ജേക്കബിന്‍റെ വീഡിയോയും ഇത്തരത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ലെന എന്ന നടി തന്‍റെ കരിയറില്‍ മികച്ച പെര്‍ഫോമൻസുകള്‍ കാഴ് വച്ച, വിജയിച്ചൊരു വ്യക്തി തന്നെയാണെന്ന സാക്ഷ്യപ്പെടുത്തലോടെയാണ് ഡോ. നിവ തന്‍റെ സംഭാഷണം തുടങ്ങുന്നത്.

ലെനയോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ സംസാരിച്ച കാര്യങ്ങളെ ഇഴ കീറി പരിശോധിച്ച്- അവയിലെ വസ്തുതാവിരുദ്ധകളെയും തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങളെയും കുറിച്ച് വിശദായി സംസാരിക്കുകയാണ് തുടര്‍ന്ന് ഡോ. നിവ. 

കെമിക്കലുകള്‍ ഓരോ മനുഷ്യനെയും ഓരോ തരത്തിലാണ് ബാധിക്കുക. അതിനാല്‍ ഒരാളുടെ അനുഭവകഥ കേട്ട് മറ്റൊരാള്‍ അതിന് വേണ്ടി ശ്രമിച്ചാല്‍ മാനസികനില തെറ്റുന്ന അവസ്ഥ വരെ എത്താമെന്ന് വ്യക്തമാക്കുകയാണ് ഡോക്ടര്‍. 

മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ലെന പറഞ്ഞ കാര്യങ്ങള്‍ക്കുള്ള മറുപടിയും ഡോക്ടര്‍ നല്‍കുന്നു. ഒരിക്കലും രോഗിയെ വെറുതെ ഡോക്ടര്‍മാര്‍ മയക്കിക്കിടത്തുകയില്ല, തനിക്കോ മറ്റുള്ളവര്‍ക്കോ ഭീഷണിയാകുമ്പോള്‍ മാത്രമാണ് സാധാരണനിലയില്‍ അങ്ങനെ ചെയ്യുക. മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കുള്ള മരുന്ന് കഴിച്ചാല്‍ അത് ലിവറും കിഡ്നിയും അടിച്ചുപോകാൻ കാരണമാകുമെന്ന വാദത്തില്‍ കഴമ്പില്ല- എത്രയോ പേര്‍ മരുന്ന് കഴിച്ച് നോര്‍മല്‍ ജീവിതത്തിലേക്ക് വരുന്നു. കരളും വൃക്കയും പ്രശ്നത്തിലാക്കുന്നത് മരുന്നുകള്‍ മാത്രമല്ലല്ലോ എന്നും ഡോക്ടര്‍ ചോദിക്കുന്നു.

ആത്മഹത്യ ചെയ്യുന്നവര്‍, വിഡ്ഢിത്തരമാണ് ചെയ്യുന്നത് എന്ന വാദത്തോടും പക്വമായി പ്രതികരിക്കുകയാണ് ഡോക്ടര്‍. എന്തുകൊണ്ടാണ് മാനസികാരോഗ്യപ്രശ്നമുള്ളവര്‍ ആത്മഹത്യയെന്ന തീരുമാനത്തിലേക്ക് എത്തുന്നത് എന്ന കാര്യത്തിലും വ്യക്തത വരുത്തുന്നുണ്ട് ഡോ. നിവ.

ഡോ. നിവ ജേക്കബ് പങ്കുവച്ച യൂട്യൂബ് വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'സൈക്കോളജിസ്റ്റ് ആണെന്ന് ലെന പറഞ്ഞത് കള്ളമോ'; നടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ധരുടെ സംഘടന 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ