നിങ്ങള്‍ വെജിറ്റേറിയനാണോ? എങ്കിൽ പ്രോട്ടീൻ ലഭിക്കുന്നതിന് ഇവ കഴിക്കാം

Published : Oct 01, 2024, 06:47 PM ISTUpdated : Oct 01, 2024, 07:11 PM IST
നിങ്ങള്‍ വെജിറ്റേറിയനാണോ? എങ്കിൽ പ്രോട്ടീൻ ലഭിക്കുന്നതിന് ഇവ കഴിക്കാം

Synopsis

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് സോയ. കാരണം, നമ്മുടെ ശരീരത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. 

ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. മസിലുകളെ ബലമുള്ളതാക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം പ്രോട്ടീൻ സഹായകമാണ്.  വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് പ്രോട്ടീൻ ലഭിക്കുന്നതിനുള്ള ഉറവിടങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ അവരിൽ പ്രോട്ടീൻ അഭാവം വരാൻ സാധ്യത കൂടുതലാണ്.  
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ പ്രോട്ടീൻ ഒരു പ്രധാന പോഷകമാണ്. വെജിറ്റേറിയൻ ആളുകൾക്ക് പ്രോട്ടീൻ ലഭിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ...

ഒന്ന് 

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് സോയ. കാരണം, നമ്മുടെ ശരീരത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് കൊളസ്ട്രോൾ ഇല്ല. പൂരിത കൊഴുപ്പ് വളരെ കുറവാണ്. എന്നിരുന്നാലും സോയയുടെ അമിത ഉപയോ​ഗം ഒഴിവാക്കുക. കാരണം ഇത് ഈസ്ട്രജൻ്റെ അളവ് വർദ്ധിപ്പിക്കും. 

രണ്ട് 

ഒരു കപ്പ് വേവിച്ച പയര്‌ വർ​ഗങ്ങളിൽ  ഏകദേശം 17-18 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഈ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

മൂന്ന്

പ്രോട്ടീൻ ലഭിക്കുന്നതിന് വെള്ളക്കടല നല്ലൊരു ഭക്ഷണമാണ്. ഇതും വേവിച്ചത് അരക്കപ്പോളം കഴിച്ചാൽ മതിയാകും. സാലഡിലോ കറിയിലോ വെള്ളക്കടല ചേർത്ത് ഉപയോഗിക്കാം. 

നാല്

പാൽ കഴിക്കുന്നതും പ്രോട്ടീൻ ലഭിക്കുന്നതിന് സഹായിക്കും. പാൽ അങ്ങനെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടാത്തവരാണെങ്കിൽ പാൽ ചേർത്ത് ഷേക്കോ സ്മൂത്തിയായോ എല്ലാം കഴിക്കാം.

അഞ്ച് 

ഉയർന്ന നാരുകൾ അടങ്ങിയ ഓട്സിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. സ്മൂത്തികൾ അല്ലെങ്കിൽ ഇഡ്ഡലി, ദോശ എന്നിവയായി എല്ലാം ഓട്സ് കഴിക്കാം.

ആറ്

ആവശ്യമായ അളവിൽ പ്രോട്ടീൻ നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന മറ്റൊരു ഭക്ഷണണമാണ് നട്സ്.  

യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ഹെൽത്തി സ്മൂത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം