മുഖക്കുരു പ്രശ്നമുള്ളവർ പാലുൽപ്പന്നങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Nov 03, 2022, 01:08 PM ISTUpdated : Nov 03, 2022, 01:13 PM IST
മുഖക്കുരു പ്രശ്നമുള്ളവർ പാലുൽപ്പന്നങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

' മുഖക്കുരു പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അതിലൊന്നാണ് പാൽ...' - ഡെർമറ്റോളജിസ്റ്റ് ഡോ. സോണിയ ടെക്‌ചന്ദാനി പറഞ്ഞു.

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മലംരക്ഷണത്തിനായി വിവിധ ക്രീമുകളും പാക്കുകളും ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. മുഖക്കുരു പ്രശ്നം അകറ്റുന്നതിന് മരുന്ന് ഉപയോഗിച്ച് പ്രശ്നം ചികിത്സിക്കുന്നതിന് പുറമേ ഭക്ഷണക്രമം ശ്രദ്ധിക്കുന്നതും ഒരുപോലെ പ്രധാനമാണ്.

എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ചർമ്മപ്രശ്നങ്ങളെ വഷളാകുമെന്നത് പലരും അറിയാതെ പോകുന്നു. 'മുഖക്കുരു പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അതിലൊന്നാണ് പാൽ...' - ഡെർമറ്റോളജിസ്റ്റ് ഡോ. സോണിയ ടെക്‌ചന്ദാനി പറഞ്ഞു. പാൽ എന്ത് കൊണ്ട് ഒഴിവാക്കണമെന്ന് അവർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. മുഖക്കുരു പ്രശ്നമുള്ളവർക്ക് പാൽ എങ്ങനെ ദോഷകരമാകുമെന്ന് ഡോ. സോണിയ പറയുന്നു.

ഒന്ന്...

പാലിൽ അടങ്ങിയിരിക്കുന്ന ഒരുതരം ഹോർമോണാണ് ഐജിഎഫ്. IGF-1 ഒരു വളർച്ചാ ഹോർമോണാണ്. ഇത് വീക്കം ഉണ്ടാക്കുകയും ചർമ്മപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

രണ്ട്...

പാൽ ശരീരത്തിൽ ഇൻസുലിൻ അധികമായി പുറത്തുവിടും. ഉയർന്ന ഇൻസുലിൻ അളവ് സുഷിരങ്ങൾ അടയുന്ന സെബം ഉൽപ്പാദനം വർദ്ധിപ്പിക്കും. ഇത് മുഖക്കുരുവിന് ഇടയാക്കും.

മൂന്ന്...

ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ പേരാണ് ആൻഡ്രോജൻ. ആൻഡ്രോജന്റെ അളവ് വർദ്ധിക്കുന്നത് ഉയർന്ന സെബം ഉൽപാദനം, ചർമ്മകോശങ്ങളുടെ പ്രവർത്തനത്തിലെ മാറ്റങ്ങൾ, വീക്കം എന്നിവയ്ക്ക് കാരണമാകും. ഇത് ചർമ്മത്തിൽ മുഖക്കുരു ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുമെന്ന് മെഡിക്കൽ ന്യൂസ് ടുഡേ വ്യക്തമാക്കുന്നു.

നാല്...

പാലിൽ ഈസ്ട്രജൻ പോലുള്ള ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്. പാലുൽപ്പന്നങ്ങൾ കഴിക്കുന്നവരിൽ ടെസ്റ്റോസ്റ്റിറോണിനെ ഉത്തേജിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ മറ്റ് ഹോർമോണുകളുടെയും സെൽ സിഗ്നലുകളുടെയും ഉത്പാദനത്തെ ഉത്തേജിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. കൊഴുപ്പ് കുറഞ്ഞതും കൊഴുപ്പ് നീക്കിയ പാലും കഴിക്കുന്നവരിൽ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. 

ഹൃദയാഘാതം, ബീജങ്ങളുടെ എണ്ണം കുറയ്ക്കാം ; വായു മലിനീകരണം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ

 

 

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍