Hair Loss : മുടി അമിതമായി കൊഴിയുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

Web Desk   | Asianet News
Published : Dec 06, 2021, 05:12 PM ISTUpdated : Dec 06, 2021, 05:34 PM IST
Hair Loss :  മുടി അമിതമായി കൊഴിയുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

Synopsis

വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി മുംബെെയിലെ എസ്തെറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂർ പറഞ്ഞു. 

എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ (Hair Loss). പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും ​ പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. 

വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി മുംബെെയിലെ എസ്തെറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂർ പറഞ്ഞു. എന്തൊക്കെയാണ് മറ്റ് കാരണങ്ങളെന്നും ഡോ. റിങ്കി കപൂർ പറയുന്നു.

തലയോട്ടിയിലെ അണുബാധ മുടികൊഴിച്ചിലുണ്ടാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് അവർ പറയുന്നു. ബാക്ടീരിയ, യീസ്റ്റ്, അല്ലെങ്കിൽ ഫംഗസ് എന്നിവ വളരുകയും രോമകൂപങ്ങളെ ബാധിക്കുകയും ചെയ്യുമ്പോൾ അണുബാധ ഉണ്ടാകുന്നു. ഈ പ്രശ്നം ആന്റിബയോട്ടിക് അല്ലെങ്കിൽ ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് സുഖപ്പെടുത്താവുന്നതാണെന്ന് ഡോ. റിങ്കി കപൂർ പറയുന്നു.

മുടിയിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം.‌ പിസിഒഎസ്, ആർത്തവവിരാമം, പ്രമേഹം, പൊണ്ണത്തടി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി പലതും മുടി കൊഴിയാൻ കാരണമാകുമെന്ന് അവർ പറയുന്നു. ആന്റീഡിപ്രസന്റുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ മുതലായവയും മുടികൊഴിച്ചിലിന് കാരണമാകുമെന്ന് ഡോ. റിങ്കി പറഞ്ഞു.

പ്രതിരോധശേഷി കൂട്ടാൻ‌ ഇതാ ഏഴ് 'സൂപ്പർ ഫുഡുകൾ'

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍